എമിറേറ്റ്സ് എയർലൈൻ സാഹിത്യ മത്സരത്തിന് അപേക്ഷിക്കാം
text_fieldsദുബൈ: യു.എ.ഇയിലെ വിദ്യാർഥികളുടെ സാഹിത്യ അഭിരുചിക്ക് തിളക്കമേകുന്ന എമിറേറ്റ്സ് എയർലൈൻ സാഹിത്യ മത്സരത്തിന് ഇപ്പോൾ അപേക്ഷിക്കാം. യു.എ.ഇയിൽ താമസിക്കുന്ന എട്ടു മുതൽ 25 വയസുവരെ പ്രായമുള്ള വിദ്യാർഥികൾക്കാണ് കഥ, കവിത മത്സരങ്ങളിൽ പെങ്കടുക്കാൻ അവസരം. ഒാക്സ്ഫർഡ് യൂനിവേഴ്സിറ്റി പ്രസുമായി ചേർന്ന് നടത്തുന്ന കഥാ രചനാ മത്സരത്തിനും താലീം കവിതാ രചനാ മത്സരത്തിനും മെമ്മറീസ് (ഒാർമകൾ) ആണ് വിഷയം. അറബി, ഇംഗ്ലീഷ് ഭാഷകളിൽ എഴുതിയ സൃഷ്ടികളാണ് മത്സരത്തിന് സമർപ്പിക്കേണ്ടത്. 11 വയസിൽ താെഴയുള്ള കുട്ടികൾ, 12^4, 15^17, 18^25 എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് സമ്മാനം നൽകുക. സ്കൂൾ മുഖേനയോ നേരിേട്ടാ നവംബർ 16 വരെ സൃഷ്ടികൾ സമർപ്പിക്കാം. വിജയികൾക്ക് അടുത്ത വർഷം ഒന്നു മുതൽ 10 വരെ ദുബൈയിൽ നടക്കുന്ന എമിറേറ്റ്സ് എയർലൈൻ സാഹിത്യോത്സവത്തിൽ ലോക പ്രശസ്ത എഴുത്തുകാർ പെങ്കടുക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ നൽകും.
വായനയിൽ അധിഷ്ഠിതമായ ക്വിസ് മത്സരം, ഇംഗ്ലീഷ്, അറബി ചൊൽ കവിതാ മത്സരം എന്നിവയും നടത്തുന്നുണ്ട്.
വിവരങ്ങൾക്കും സൃഷ്ടികൾ സമർപ്പിക്കാനും http://www.emirateslitfest.com/competitions/young-peoples-competitions/ എന്ന ലിങ്ക് സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
