യാത്ര ആനുകൂല്യവുമായി എമിറേറ്റ്സ്
text_fieldsദുബൈ: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സർവിസുകൾ വെട്ടിച്ചുരുക്കിയതിന് പിന്നാല െ യാത്രക്കാർക്ക് ആനുകൂല്യം പ്രഖ്യാപിച്ച് എമിറേറ്റ്സ് അധികൃതർ. യാത്രാ തീയതി മാറ്റ ുേമ്പാൾ ഇൗടാക്കുന്ന അധിക ചാർജ് തൽക്കാലം ഒഴിവാക്കുമെന്ന് എയർെലെൻസ് അധികൃതർ അറിയിച്ചു. എമിറേറ്റ്സിെൻറ എല്ലാ രാജ്യങ്ങളിലുമുള്ള സർവിസുകൾക്കും ആനുകൂല്യം ലഭ്യമാകും. ഇൗമാസം 31 വരെയുള്ള ബുക്കിങ്ങുകൾക്കാണ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇൗ കാലയളവിൽ ബുക്ക് ചെയ്യുന്നവർക്ക് 11 മാസത്തേക്ക് യാത്രാ തീയതി മാറ്റുന്നതിന് അധിക ഫീസ് നൽകേണ്ടതില്ല. എന്നാൽ, നിരക്ക് വ്യത്യാസം ബാധകമായിരിക്കും. കോവിഡിെൻറ പേരിൽ യാത്ര മാറ്റിവെക്കേണ്ടി വന്നവർക്കും ആനുകൂല്യം നൽകും. കോവിഡിനെ തുടർന്ന് സർവിസുകൾ ഒഴിവാക്കേണ്ടിവന്നതോടെ ജീവനക്കാരോട് അവധിയിൽ പ്രവേശിക്കാൻ എമിറേറ്റ്സ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
