Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയാത്ര...

യാത്ര എമിറേറ്റ്​സിലാണോ? ദുബൈയിൽ എവിടെ നിന്നും ചെക് ഇൻ ​െചയ്യാം

text_fields
bookmark_border
യാത്ര എമിറേറ്റ്​സിലാണോ? ദുബൈയിൽ എവിടെ നിന്നും ചെക് ഇൻ ​െചയ്യാം
cancel

ദുബൈ: വിമാനത്താവളത്തിൽ ലഗേജുമായി ചെന്ന്​ ചെക് ഇൻ ചെയ്യാൻ ബുദ്ധിമുട്ടുന്ന കാലം മറയുന്നു. യാത്രക്കാരൻ എവിടെയാണോ അവിടെയെത്തി ചെക് ഇൻ ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ്​ എമിറേറ്റ്​സ്​ എയർലൈൻസ്​. ഏത്​ ക്ലസിൽ യാത്ര ചെയ്യുന്നവർക്കും ഇൗ സേവനം ലഭ്യമാകും. ഇതിനായി ചെക്​ ഇൻ ഏജൻറിനെ ബുക്ക്​ ചെയ്യുകയാണ്​ ആദ്യം വേണ്ടത്. അവർ വീട്ടിലോ, ഹോട്ടലിലോ ഒാഫീസിലോ എവിടെയാണെങ്കിലും അവിടെയെത്തി ബാഗുകൾ തൂക്കി നോക്കി എടുത്ത്​ ബോർഡിങ്​ പാസുകൾ നൽകും. ഇതുമായി നേരെ വിമാനത്താവളത്തിൽ എത്തിയാൽ നേരെ എമിഗ്രേഷനിലേക്ക്​ പോകാം. ഒരു ട്രിപ്പിന്​ 350 ദിർഹമാണ്​ നിരക്ക്. ഏഴ്​ ബാഗുകൾ വരെ ഇൗ നിരക്കിൽ കൊണ്ടുപോകാം.

കൂടുതൽ വരുന്ന ​ഒാരോ ബാഗിനും 35 ദിർഹം വീതം അധികം നൽകേണ്ടി വരും. വിമാനം പുറപ്പെടുന്നതിന്​ 12 മണിക്കൂർ മുമ്പ്​ വരെ ഇൗ സേവനം വെബ്​സൈറ്റിലൂടെ ആവശ്യപ്പെടാം. കഴിഞ്ഞ ഒക്​ടോബർ മുതൽ പരീക്ഷണാടിസ്​ഥാനത്തിൽ നടപ്പാക്കിയ പദ്ധതി അപാകതകളില്ലെന്ന്​ ഉറപ്പാക്കിയ ശേഷമാണ്​ വിപുലീകരിക്കുന്നത്​. ബാഗേജുകൾ സീൽ ചെയ്​ത്​ വാനുകളിലാണ്​ വിമാനത്താവളങ്ങളിൽ എത്തിക്കുക. ഇതിനായി നിരവധി വാനുകളും ഏർ​െപ്പടുത്തിയിട്ടുണ്ട്​. ഇതിനൊപ്പം സഞ്ചാരികൾക്ക്​ വിമാനത്താവളത്തിൽ ലഗേജുകൾ സൂക്ഷിക്കാനുള്ള സൗകര്യവും ലഗേജുകൾ വീട്ടിലെത്തിക്കാനുള്ള സൗകര്യവും എമിറേറ്റ്​സ്​ ഏർപ്പെടുത്തിയിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsmalayalam news
News Summary - Emirates Uae Gulf News
Next Story