എമിറേറ്റ്സ് ടൂറിന് സുരക്ഷയൊരുക്കും
text_fieldsഫെബ്രുവരിയില്‍ നടക്കുന്ന എമിറേറ്റ്സ് ടൂര്‍ സൈക്ലിങ് റേസ് വിജയകരമായി നടത്തുന്നതിന് റാക് പൊലീസ് ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അലി മുന്ഹസിന്റെ അധ്യക്ഷതയില്‍ റാസല്‍ഖൈമയില്‍ ചേര്‍ന്ന യോഗം
റാസല്‍ഖൈമ: വിവിധ രാജ്യങ്ങളില്‍നിന്ന് മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന
Emirates Tour Cycling Race സുരക്ഷിത പാതയൊരുക്കുന്നതിന് റാസല്‍ഖൈമയില്‍ പ്രത്യേക യോഗം ചേര്‍ന്നു. റാസല്‍ഖൈമയിലെ ആഘോഷ പരിപാടികളുടെ സമിതി ചെയര്‍മാനും റാക് പൊലീസ് ഓപറേഷന്‍സ് ഡയറക്ടര്‍ ജനറലുമായ അബ്ദുല്ല അലി മുന്ഹസ് അധ്യക്ഷത വഹിച്ചു.
രണ്ട് ഘട്ടങ്ങളിലായി 140 മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന റേസിന്റെ ആദ്യഘട്ടം ഫെബ്രുവരി 22ന് ഫുജൈറയില്‍നിന്ന് ആരംഭിച്ച് റാക് ജബല്‍ജൈസില്‍ സമാപിക്കും. രണ്ടാംഘട്ട റേസ് 24ന് റാക് അല്‍ മര്‍ജാന്‍ ഐലൻഡില്‍ ആരംഭിച്ച് ഉമ്മുല്‍ഖുവൈനിലാണ് അവസാനിക്കുക. വിവിധ വകുപ്പുകളുമായി സഹകരിച്ച് റാക് മേഖലയിലെ റേസില്‍ പങ്കെടുക്കുന്നവര്‍ക്ക് എല്ലാവിധ സുരക്ഷയുമൊരുക്കുമെന്ന് അധികൃതര്‍ അബ്ദുല്ല അലി മുന്ഹസ് പറഞ്ഞു. അബൂദബി സ്പോര്‍ട്സ് കൗണ്‍സിലിലെ ഉദ്യോഗസ്ഥരും പ്രതിനിധികളും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

