എമിറേറ്റ്സ് ടൂര്‍ വിജയകരം; പ്രശംസയുമായി ആഭ്യന്തര മന്ത്രാലയം
text_fieldsറാസല്‍ഖൈമയില്‍ നടന്ന സൈക്കിള്‍ എമിറേറ്റ്സ് ടൂറില്‍ നിന്ന്
റാസല്‍ഖൈമ: 20 രാജ്യങ്ങളില്‍നിന്നുള്ള 140 മത്സരാര്‍ഥികൾ പങ്കെടുത്ത യു.എ.ഇ സൈക്കിള്‍ എമിറേറ്റ്സ് ടൂര്‍ വിജയകരമായ രീതിയില്‍ നടത്തുന്നതിന് പ്രയത്നിച്ചവരെ പ്രശംസിച്ച് റാക് ആഭ്യന്തര മന്ത്രാലയം. ടൂറിെൻറ നാലും അഞ്ചും മത്സരങ്ങള്‍ക്കാണ് റാസല്‍ഖൈമ ആതിഥ്യം വഹിച്ചത്. മത്സരത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതു മുതല്‍ പര്യവസാനിക്കുന്നതുവരെ റാക് പൊലീസും അനുബന്ധ വകുപ്പുകളും മന്ത്രാലയങ്ങളും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്്ദുല്ല അല്വാന് അല്‍ നുഐമി അഭിപ്രായപ്പെട്ടു. മത്സരാര്ഥികളും അതിഥികളും റാസല്‍ഖൈമ ഒരുക്കിയ സൗകര്യങ്ങളില്‍ സംതൃപ്തി അറിയിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

