Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എസി​ലേക്ക്...

യു.എസി​ലേക്ക് ​എമിറേറ്റ്സ് വിമാന സർവിസ്​ ഇന്ന്​ പുനരാരംഭിക്കും

text_fields
bookmark_border
യു.എസി​ലേക്ക് ​എമിറേറ്റ്സ് വിമാന സർവിസ്​ ഇന്ന്​ പുനരാരംഭിക്കും
cancel

ദുബൈ: യു.എസ് വിമാനത്താവളങ്ങളിൽ 5ജി നെറ്റ്‌വർക്​​ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാ​ങ്കേതിക പ്രശ്നം കാരണം നിർത്തിവെച്ച എമിറേറ്റ്സ് എയർലൈനി‍െൻറ യു.എസിലേക്കുള്ള വിമാന സർവിസുകൾ വെള്ളിയാഴ്ച പുനരാരംഭിക്കും. ഒമ്പത്​ യു.എസ്​ നഗരങ്ങളിലേക്കുള്ള സർവിസുകളാണ്​ നിർത്തിവെച്ചിരുന്നത്​. ന്യൂയോർക്​, ലോസ്​ആഞ്ജലസ്​, വാഷിങ്​ടൺ എന്നീ നഗരങ്ങളിലേക്ക്​ സർവിസിനെ ബാധിച്ചിരുന്നില്ല. ബോസ്റ്റൺ, ഷികാഗോ, ഡാളസ്, ഫോർട്ട് വർത്ത്, ഹ്യൂസ്റ്റൻ, മിയാമി, ന്യൂആർക്​, ഒർലാൻഡോ, സാൻ ഫ്രാൻസിസ്കോ, സീറ്റിൽ എന്നീ തടസ്സം നേരിട്ട നഗരങ്ങളിലേക്ക്​ വെള്ളി, ശനി ദിവസങ്ങളിലായി സേവനങ്ങൾ സാധാരണ നിലയിലാകും.എയർക്രാഫ്റ്റ് ഓപറേഷനുകളിലെ നിയന്ത്രണം എടുത്തുമാറ്റിയതായി യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ ഔദ്യോഗികമായി അറിയിച്ചതായി വ്യാഴാഴ്ചയാണ്​ ദുബൈ ആസ്ഥാനമായ എമിറേറ്റ്​സ് വിമാനക്കമ്പനി​ പ്രസ്താവനയിൽ അറിയിച്ചത്​. ഷികാഗോ, ഡാളസ് ഫോർട്ട് വർത്ത്, മിയാമി, ന്യൂആർക്​, ഒർലാൻഡോ, സീറ്റിൽ എന്നിവിടങ്ങളിലേക്ക് ബോയിങ്​ 777 ഓപറേഷൻ വെള്ളിയാഴ്ചയും ബോസ്റ്റൺ, ഹ്യൂസ്റ്റൻ, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലേക്ക്​ ശനിയാഴ്ചയുമാണ്​ സർവിസ്​ പുനരാരംഭിക്കുക.നിർത്തിവെച്ച സർവിസുകൾ സംബന്ധിച്ച്​ നേരത്തേ ടിക്കറ്റെടുത്തവർ ആശങ്കപ്പെടേണ്ടതില്ലെന്നും വിമാനങ്ങൾ പുനരാരംഭിച്ചാൽ പുതിയ യാത്രാ ടിക്കറ്റുകൾ എളുപ്പത്തിൽ ലഭ്യമാക്കുമെന്നും എമിറേറ്റ്​സ്​ വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Emirates resumes flights
News Summary - Emirates resumes flights to US today
Next Story