എമിറേറ്റ്സ് റീസൈക്ലിങ് അവാർഡ് ജോയ് ആലുക്കാസിന്
text_fieldsദുബൈ: പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക്എമിറേറ്റ്സ് എൻവയോൺമെന്‍റൽ ഗ്രൂപ് (ഇ.ഇ.ജി) ഏർപ്പെടുത്തിയ 'എമിറേറ്റ്സ് റീസൈക്ലിങ് അവാർഡ്' കരസ്ഥമാക്കി ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്. ഇലക്ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനും സുസ്ഥിര വികസന മാതൃകകൾ പ്രോത്സാഹിപ്പിക്കുന്നതിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. പരിസ്ഥിതി മലിനീകരണത്തിന് വലിയ തോതിൽ കാരണമാകുന്ന പ്രിന്‍റർ ടോണറുകൾ ശാസ്ത്രീയമായി ശേഖരിച്ചു പുനരുപയോഗിക്കുന്നതിനായി ഇ.ഇ.ജി നടപ്പാക്കിയ ടോണർ കളക്ഷൻ കാമ്പയിനിൽ ജോയ് ആലുക്കാസ് സജീവ പങ്കാളിയായിരുന്നു.
പരിസ്ഥിതി ദിനത്തിൽ യു.എ.ഇയിൽ നടന്ന ചടങ്ങിൽ റാസൽഖൈമ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറലും വൺഹൈവിന്‍റെ ചെയർമാനുമായ ശൈഖ് സലിം ബിൻ സുൽത്താൻ ബിൻ സഖർ അൽഖാസിമി, എമിറേറ്റ്സ് എൻവയോൺമെന്‍റൽ ഗ്രൂപ് പ്രതിനിധികൾ എന്നിവർ ജോയ് ആലുക്കാസിന്‍റെ പരിസ്ഥിതി സംരക്ഷണ പദ്ധതികളെ പ്രശംസിച്ചു. യു.എ.ഇ സർക്കാരിന്‍റെ ‘ഹാൻഡ് ഇൻ ഹാൻഡ്’ സുസ്ഥിര ഹരിത നയങ്ങൾക്ക് അനുസൃതമായാ ണ് ജോയ് ആലുക്കാസ് മേഖലയിൽ ബിസിനസ് നടത്തുന്നത്.
കേവലം പദ്ധതി രൂപവൽകരണത്തിലുപരി, പൂർണ ഉത്തരവാദിത്തത്തോടെ ഏറ്റെടുത്ത കടമയാണ് സുസ്ഥിര പരിസ്ഥിതി സംരക്ഷണമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് സി.ഇ.ഒ ജോൺ പോൾ ആലുക്കാസ് പറഞ്ഞു. യു.എ.ഇയുടെ ദേശീയ കാഴ്ചപ്പാടിന്‍റെ ഭാഗമായിപ്രവർത്തിച്ചന് ലഭിച്ച പുരസ്കാരത്തിൽ അതിയായ സന്തോഷമുണ്ട്. വരുംവർഷങ്ങളിലും കൂടുതൽ കരുത്തോടെ പാരിസ്ഥിതിക പ്രതിബദ്ധത പ്രവർത്തനങ്ങൾ നടത്താൻ അംഗീകാരം ഊർജമാണെന്നും ജോൺ പോൾ ആലുക്കാസ് കൂട്ടിച്ചേർത്തു. കോർപറേറ്റ് സ്ഥാപനമെന്ന നിലയിൽ സമൂഹത്തോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ജോയ് ആലുക്കാസ് മുന്നിലാണ്.
പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയുള്ള സുസ്ഥിര വികസന പ്രവർത്തനങ്ങൾ വിപുലീകരിക്കാനും ജോയ്ആലുക്കാസ് ലക്ഷ്യമിടുന്നുണ്ടെന്ന് ജോൺ പോൾ വ്യക്തമാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

