മാഞ്ചസ്റ്റർ സിറ്റിയുടെ ഔദ്യോഗിക ലക്ഷ്വറി ഹോട്ടൽ പാർട്ണറായി എമിറേറ്റ്സ് പാലസ്
text_fieldsമാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള എമിറേറ്റ്സ് പാലസിന് മുൻപിൽ
അബൂദബി: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുൻ നിര ടീമായ മാഞ്ചസ്റ്റർ സിറ്റിയുടെ ഔദ്യോഗിക ലക്ഷ്വറി ഹോട്ടൽ പാർട്ണറായി എമിറേറ്റ്സ് പാലസിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിലെ ഇത്തിഹാദ് സ്റ്റേഡിയം, പരിശീലന ഗ്രൗണ്ട്, ടീമിെൻറ പരിശീലന കിറ്റ് എന്നിവയിലുൾപ്പെടെ ഇനി എമിറേറ്റ്സ് പാലസിെൻറ ബാൻഡ് നെയിമുമുണ്ടാകും.
നേരത്തെ മാഞ്ചസ്റ്റർ സിറ്റി ടീം പരിശീലന സന്ദർശനങ്ങളിൽ ഈ ഹോട്ടൽ ഉപയോഗിച്ചിരുന്നു. കൂടാതെ, അബൂദബി ആസ്ഥാനമായുള്ള സിറ്റി ഫുട്ബോൾ സ്കൂളുകൾ വിദ്യാഭ്യാസ, കമ്മ്യൂണിറ്റി സെഷനുകൾ സംഘടിപ്പിക്കുന്നതിന് ഹോട്ടലിലെ സൗകര്യങ്ങൾ ഉപയോഗിക്കുന്നുണ്ട്.
ഫിഫ അംഗീകരിച്ച ഫുട്ബാൾ ഗ്രൗണ്ടും മറ്റ് സൗകര്യങ്ങളും ഇവിടെയുണ്ട്.

