Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right72 മണിക്കൂറിനകം...

72 മണിക്കൂറിനകം ടിക്കറ്റ്​ വീണ്ടും ബുക്ക്​ ചെയ്യാൻ അവസരമൊരുക്കി എമിറേറ്റ്​സ്​

text_fields
bookmark_border
72 മണിക്കൂറിനകം ടിക്കറ്റ്​ വീണ്ടും ബുക്ക്​ ചെയ്യാൻ അവസരമൊരുക്കി എമിറേറ്റ്​സ്​
cancel

ദുബൈ: മേഖലയിൽ തുടരുന്ന സംഘർഷ സാഹചര്യങ്ങൾ മൂലം വിമാന ഷെഡ്യൂളുകൾ ഇടക്കിടെ മാറാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർക്ക്​ 72 മണിക്കൂറിനകം ടിക്കറ്റുകൾ ഓൺലൈനായി റീബുക്ക്​ ചെയ്യാൻ അവസരം നൽകി എമിറേറ്റ്​സ്​ എയർലൈൻസ്​. യാത്ര തടസ്സങ്ങൾ പരമാവധി കുറക്കാനും എയർപോർട്ടിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഇതു സഹായകമാവും. എമിറേറ്റ്​സ്​ വെബ്​സൈറ്റിൽ മാനേജ്​ യുവർ ബുക്കിങ്​ എന്ന ഓപ്​ഷൻ തെരഞ്ഞെടുത്തോ എമിറേറ്റ്​സ്​ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ പുതിയ യാത്ര തീയതി തെരഞ്ഞെടുക്കാം. പുറപ്പെടുന്നതിന്​ 72 മണിക്കൂർ മുമ്പ്​ യാത്ര പുനക്രമീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക്​ നേരിട്ട്​ എമിറേറ്റ്​സിന്‍റെ സപോർട്ടിങ്​ ടീമിന്‍റെ സഹായവും തേടാം.

എമിറേറ്റ്​സ്​ സപോർട്ടിൽ ഓൺലൈനായോ ഡി.എം ലിങ്കിൽ നേരിട്ടുള്ള സന്ദേശം വഴിയോ സഹായം ലഭ്യമാണ്​. യാത്രക്കാർക്ക്​ സൗകര്യപ്രദമായ രീതിയിൽ യാത്രകൾ പ്ലാൻ ചെയ്യാനും മാറ്റങ്ങൾ വരുത്താനുമുള്ള അവസരം ഉറപ്പുവരുത്തുകയെന്നതാണ്​ നടപടിയുടെ ലക്ഷ്യമെന്ന്​ എമിറേറ്റ്​സ്​ അധികൃതർ അറിയിച്ചു.

അതേസമയം, യു.എ.ഇ വ്യോമപാത ഭാഗികമായി തുറന്നതിന്​ പിന്നാലെ എമിറേറ്റ്​സ്​ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക്​ പരിമിതമായ സർവിസുകൾ ആരംഭിച്ചിട്ടുണ്ട്​. യാത്രക്കാർ ഏറ്റവും പുതിയ ഷെഡ്യൂളുകൾ പരിശോധിക്കുകയും സീറ്റുകൾ നേരത്തെ ബുക്​ ചെയ്യുകയും വേണം.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ്​ മുന്തിയ പരിഗണനയെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Emirates offers opportunity to rebook tickets within 72 hours
Next Story