അമേരിക്കന്‍ വ്യോമയാന കമ്പനികളുടെ വാദത്തിനെതിരെ എമിറേറ്റ്സും ഇത്തിഹാദും
text_fieldsദുബൈ: അമേരിക്കന്‍ വിമാന കമ്പനികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെതിരെ പ്രതിരോധവുമായി എമിറേറ്റ്സും ഇത്തിഹാദും.അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റാ എയര്‍ലൈന്‍സ്, യുനൈറ്റഡ് എന്നീ കമ്പനികളാണ് തങ്ങളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്നാരോപിച്ച് ഗള്‍ഫിലെ പ്രമുഖ വിമാന കമ്പികള്‍ക്കെതിരെ രംഗത്തു വന്നത്. ഇവര്‍ക്ക് നല്‍കി വരുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും പുനരാലോചിക്കണമെന്നാവശ്യപ്പെട്ട് ട്രംപ് ഭരണകൂടത്തിനും കമ്പനികള്‍ പരാതി നല്‍കിയിരുന്നു.
എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേയ്സ് എന്നിവക്ക് 5000 കോടിയുടെ സബ്സിഡി ലഭിക്കുന്നുവെന്നാണ് ആക്ഷേപം. എന്നാല്‍ അമേരിക്കന്‍ കമ്പനികളുടെ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ളെന്നും വസ്തുതാവിരുദ്ധമാണെന്നുമാണ് ഗള്‍ഫ് കമ്പനികളുടെ നിലപാട്. കൂടുതല്‍ തൊഴിലവസരങ്ങള്‍ തുറക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ സമ്പദ് വ്യവസ്ഥക്ക് സഹായമാണ് തങ്ങള്‍ നല്‍കുന്നതെന്നും ദുബൈ വ്യോമയാന വകുപ്പ് പ്രസിഡന്‍റും എമിറേറ്റ്സ് ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല്‍ മക്തൂം വ്യക്തമാക്കി. അമേരിക്കയില്‍ സ്വതന്ത്രമായി പറക്കാനും കൂടുതല്‍ സര്‍വീസുകള്‍ നടത്താനുമുള്ള സൗകര്യം അമേരിക്കന്‍ ഭരണകൂടം മുന്‍കൈയെടുത്ത് ഏര്‍പ്പെടുത്തി നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.
ദിവസേന ഏതാണ്ട് 4000 യാത്രക്കാരെ അമേരിക്കയിലത്തെിക്കുന്നുണ്ട്. 14000കോടി ഡോളര്‍ നിക്ഷേപമാണ് അമേരിക്കയില്‍ നടത്തിയത്. 1991 മുതല്‍ 346 ബോയിംഗ് 777 വിമാനങ്ങളാണ് കമ്പനി ഓര്‍ഡര്‍ ചെയ്തത്. ഇവയുടെ അറ്റകുറ്റപ്പണികളുടെ കരാറും അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്കല്‍സ് (ജി.ഇ) കമ്പനിക്കാണ്. ഇതു വഴി പത്തു ലക്ഷം പേര്‍ക്കെങ്കിലും ജോലി ലഭിക്കാനുള്ള സാഹചര്യവും ഒരുക്കി.
അമേരിക്കയില്‍ ഒരു ലക്ഷത്തിലേറെ തൊഴിലവസരങ്ങളാണ് തങ്ങള്‍ തുറന്നു കൊടുത്തതെന്ന് ഇത്തിഹാദ് എയര്‍ലൈന്‍സ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മാത്രം 1000 കോടിയുടെ നിക്ഷേപമാണ് അമേരിക്കയില്‍ നടത്തിയത്. മറ്റ് പ്രധാന കമ്പനികള്‍ വിമാന നിര്‍മാണത്തിന് യൂറോപിലെയോ ബ്രസീലിലെയോ കാനഡയിലെയോ സ്ഥാപനങ്ങളെ സമീപിക്കുമ്പോള്‍ ഓര്‍ഡറുകള്‍ നല്‍കുമ്പോഴെല്ലാം അമേരിക്കക്ക് മുന്‍ഗണന നല്‍കുന്ന രീതിയാണ് തുടര്‍ന്നു പോരുന്നതെന്ന് ഖത്തര്‍ എയര്‍ സി.ഇ.ഒ അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞു.
അന്യായമായ ആനുകൂല്യങ്ങള്‍ പറ്റുന്നു എന്ന ആരോപണം അന്വേഷിക്കാന്‍ സ്വതന്ത്ര സമിതിയെ നിയോഗിച്ചാല്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ ആരോപണങ്ങളും എതിര്‍ നീക്കങ്ങളുമായി മുന്നോട്ടുപോകാനാണ് അമേരിക്കന്‍ കമ്പനികളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
