എമിറേറ്റ്സ് മലയാളി നഴ്സസ് സംഗമം
text_fieldsഎമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി നഴ്സസ് ഡേ ഔട്ടില്‍ നഴ്സുമാരെ ആദരിച്ചപ്പോള്‍
ദുബൈ: മലയാളി നഴ്സുമാരുടെ കൂട്ടായ്മ എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി (ഇ.എം.എന്‍.എഫ്)യുടെ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് നഴ്സസ് ഡേ ഔട്ട് നടത്തി. മൂവായിരത്തോളം നഴ്സുമാര്‍ പങ്കെടുത്ത പരിപാടി ദുബൈ ഇന്ത്യൻ കോണ്‍സുലേറ്റ് കോണ്‍സല്‍ താദു മാമു ഉദ്ഘാടനം ചെയ്തു. യു.എ.ഇയില്‍ മുപ്പതിലധികം വര്‍ഷം സേവനമനുഷ്ഠിച്ച പതിനാലോളം മുതിര്‍ന്ന നഴ്സുമാരെ വേദിയില്‍ ആദരിച്ചു. ഇ.എം.എന്‍.എഫ് പ്രസിഡന്റ് സിയാദ് കെ. ജമാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
നിസാര്‍ തളങ്കര (ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ്), സലാം പാപ്പിനിശ്ശേരി, മാത്തുക്കുട്ടി കഡോണ്‍, ആയിഷ അബ്ദുല്‍ റഹ്മാന് അബ്ദുല്ല എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഡോ. ജീന്‍(നികായ് ഇലക്ട്രോണിക്സ്), ബിലാല്‍ (പ്രോഡ്ക്ട് മാനേജര്‍, സാപില്‍ പെര്‍ഫ്യൂം), നാഗരാജ് റാവു(ബീമ ഗോള്‍ഡ് മനേജിങ് ഡയറക്ടര്‍), ജുബി കുരുവിള(ഇക്വിറ്റി പ്ലസ് എം.ഡി), ആര്.ജെ. മീര, ആര്.ജെ സമീറ, ട്രഷറര്‍ അനീഷ് തോമസ്, പ്രോഗ്രാം കണ്‍വീനര്‍ കണ്ണന് എന്നിവർ സംസാരിച്ചു. നഴ്സുമാരുടെയും കുട്ടികളുടെയും കലാപരിപാടികളും അരങ്ങേറി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

