വിവർത്തനം ഭാവിയെ രൂപപ്പെടുത്തുന്നു -ലഫ്. ജനറൽ അൽ മർറി
text_fieldsദുബൈയിൽ നടന്ന എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറിൽ
ലഫ്. ജനറൽ മുഹമ്മദ് അൽ മർറി സംസാരിക്കുന്നു
ദുബൈ: വിവർത്തനം കേവലം ഭാഷാപരമായ മാറ്റമല്ലെന്നും മറിച്ച് ആശയങ്ങളെ പ്രാവർത്തികമാക്കാനും ഭാവിയെ രൂപപ്പെടുത്താനുമുള്ള സാംസ്കാരിക പ്രവർത്തനമാണെന്നും ദുബൈ ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അഭിപ്രായപ്പെട്ടു.ദുബൈയിൽ നടന്നുവരുന്ന പതിനെട്ടാമത് എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബൈ ഫെസ്റ്റിവൽ സിറ്റിയിലെ ഇന്റർകോണ്ടിനെന്റലിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി ശൈഖ ലുബ്ന ബിൻത് ഖാലിദ് അൽ ഖാസിമി, യു.എ.ഇ പ്രസിഡന്റിന്റെ സാംസ്കാരിക ഉപദേഷ്ടാവും യു.എ.ഇ യൂനിവേഴ്സിറ്റി ചാൻസലറുമായ സാക്കി അൻവർ നുസൈബെ, ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ഡയറക്ടർ ജനറൽ ഹാല ബദ്രി, മനഃശാസ്ത്രജ്ഞയും അക്കാദമീഷ്യനുമായ ഡോ. റാഫിയ ഉബൈദ് ഗുബാഷ്, എമിറേറ്റ്സ് ലിറ്ററേച്ചർ ഫൗണ്ടേഷൻ സ്ഥാപകയും ബോർഡ് ട്രസ്റ്റിയുമായ ഇസോബൽ അബുൽഹൂൾ തുടങ്ങിയവർ പങ്കെടുത്തു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ‘മൈ ലൈഫ് ലെസൺസ്’ എന്ന പുസ്തകത്തിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടാണ് ഞങ്ങൾ മാറ്റങ്ങൾ സാധ്യമാക്കിയതെന്നും ലഫ്. ജനറൽ അൽ മർറി കൂട്ടിച്ചേർത്തു.
എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറിൽ 40ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ എഴുത്തുകാരും ചിന്തകരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

