നിയമത്തുല്ല കോട്ടക്കലിന് സ്വീകരണം നൽകി
text_fieldsനിയമത്തുല്ല കോട്ടക്കലിന് ഇഖ്വ പ്രവർത്തകർ നൽകിയ
സ്വീകരണം
ദുബൈ: വ്യവസായിയും സാമൂഹിക-ജീവകാരുണ്യ പ്രവർത്തകനുമായ നിയമത്തുല്ല കോട്ടക്കലിന് എമിറേറ്റ്സ് കോട്ടക്കൽ വെൽഫെയർ അസോസിയേഷൻ (ഇഖ്വ) പ്രവർത്തകർ സ്വീകരണം നൽകി. യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സദസ്സിൽ ഇഖ്വ പ്രവർത്തകർ നിയമത്തുല്ലയെ പൊന്നാടയണിയിച്ചു.
ദുബൈ അൽ തവാർ പാർക്കിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അഡ്വ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. സി.പി അബൂബക്കർ, പി. ഫസൽ, സി.പി സിറാജ്, സി.കെ റിയാസ്, പി.സി ശമീൽ, പി.ടി ശിറാസ്, വി.എം സമദ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എം.കെ നവാസ് സ്വാഗതവും സി. സകരിയ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

