Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎമിറേറ്റ്സ്...

എമിറേറ്റ്സ് പരിഷ്കരിക്കുന്നു; ഇന്‍റീരിയർ മെച്ചപ്പെടുത്താൻ 200 കോടി ഡോളർ

text_fields
bookmark_border
എമിറേറ്റ്സ് പരിഷ്കരിക്കുന്നു; ഇന്‍റീരിയർ മെച്ചപ്പെടുത്താൻ 200 കോടി ഡോളർ
cancel

ദു​ബൈ: ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ൾ​ക്ക് പേ​രു​കേ​ട്ട എ​മി​റേ​റ്റ്സ് വി​മാ​ന​ങ്ങ​ളി​ൽ സൗ​ക​ര്യം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്നു.

ഉ​ൾ​വ​ശം മാ​ത്രം മോ​ടി​പി​ടി​പ്പി​ക്കാ​ൻ 200 കോ​ടി ഡോ​ള​റാ​ണ്​ ചെ​ല​വ​ഴി​ക്കു​ന്ന​ത്. 120 വി​മാ​ന​ങ്ങ​ളാ​ണ്​ ഇ​ങ്ങ​നെ പ​രി​ഷ്ക​രി​ക്കു​ന്ന​ത്.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച യാ​ത്രാ അ​നു​ഭ​വം സ​മ്മാ​നി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വ​ൻ​തു​ക ചെ​ല​വി​ട്ട് വി​മാ​ന​ങ്ങ​ളു​ടെ ഉ​ൾ​വ​ശ​വും സീ​റ്റി​ങ്ങു പ​രി​ഷ്ക​രി​ക്കു​ന്ന​ത്. പ്ര​തി​സ​ന്ധി​കാ​ല​ത്ത് ചെ​ല​വ് ചു​രു​ക്കാ​നാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ലും ത​ങ്ങ​ൾ മി​ക​ച്ച യാ​ത്രാ​അ​നു​ഭ​വം ന​ൽ​കു​ന്ന​തി​നാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്ന് എ​മി​റേ​റ്റ്സ് പ്ര​സി​ഡ​ന്‍റ്​ സ​ർ ടിം ​ക്ലാ​ർ​ക്ക് പ​റ​ഞ്ഞു.

വി​മാ​ന​ങ്ങ​ളു​ടെ ഇ​ന്‍റീ​രി​യ​ർ പാ​ന​ൽ മു​ത​ൽ ഫ്ലോ​ർ വ​രെ പ​രി​ഷ്ക​രി​ക്കും. വി​മാ​ന​ത്തി​ൽ വി​ള​മ്പു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ മെ​നു​വും പ​രി​ഷ്ക​രി​ക്കു​ക​യാ​ണ്.

ഫ​സ്റ്റ് ക്ലാ​സ് യാ​ത്ര​ക്കാ​ർ​ക്ക് സി​നി​മ ആ​സ്വ​ദി​ക്കു​ന്ന​തി​നൊ​പ്പം സി​നി​മ തി​യ​റ്റ​റി​ലെ ഭ​ക്ഷ​ണ​മെ​നു​വും ആ​സ്വ​ദി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Emirates Airline
News Summary - Emirates is reforming; 2 billion dollars to improve the interior
Next Story