Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2018 8:41 AM GMT Updated On
date_range 27 Dec 2018 1:59 PM GMTഎമിറേറ്റ്സ് െഎഡൻറിറ്റി അതോറിറ്റി 7500 പേർക്ക് നോമ്പുതുറ സംഘടിപ്പിച്ചു
text_fieldsbookmark_border
അബൂദബി: റമദാൻ ആദ്യ പകുതിയിൽ 7500ലധികം പേർക്ക് എമിറേറ്റ്സ് ഐഡൻറിറ്റി അതോറിറ്റി ഇഫ്താർ ഒരുക്കി. അബൂദബി, റാസൽഖൈമ, ഫുജൈറ, ഉമ്മുൽഖുവൈൻ, അജ്‌മാൻ എമിറേറ്റുകളിൽ പ്രത്യേകം തയാറാക്കിയ റമദാൻ കൂടാരങ്ങളിലാണ് അതോറിറ്റി നോമ്പുതുറ ഒരുക്കുന്നത്. ഓരോ ദിവസവും 500 പേർക്കാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. യു.എ.ഇ റെഡ് ക്രസൻറുമായി സഹകരിച്ചാണ് നോമ്പുതുറ സംഘടിപ്പിക്കുന്നത്.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് എമിറേറ്റ്സ് ഐഡൻറിറ്റി അതോറിറ്റി വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് വാർത്താവിതരണ വിഭാഗം ഡയറക്ടർ അബ്ദുൽ അസീസ് ആൽ മഅ്മരി പറഞ്ഞു. പദ്ധതിയിൽ സഹകരിച്ചതിന് റെഡ് ക്രസൻറിന് അദ്ദേഹം നന്ദിയറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story