Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ...

യു.എ.ഇയിൽ എമിറേറ്റ്​സ്​ ഐ.ഡി, വിസ നിരക്കുകൾ വർധിപ്പിച്ചു

text_fields
bookmark_border
uae visa 98796
cancel

ദുബൈ: യു.എ.ഇയിൽ എമിറേറ്റ്​സ്​ ഐ.ഡി, വിസ നിരക്കുകൾ വർധിപ്പിച്ചു. ഇത്​ സംബന്ധിച്ച്​ ഔദ്യോഗിക നിർദേശം പുറപ്പെടുവിച്ചിട്ടില്ലെങ്കിലും നിരക്കുകൾ വർധിപ്പിച്ച്​ ഫെഡറൽ അതോറിറ്റിയിൽ നിന്ന്​ അറിയിപ്പ്​ ലഭിച്ചതായി ട്രാവൽ ഏജൻസികൾ വ്യക്​തമാക്കി. അതേസമയം, ദുബൈ എമിറേറ്റിൽ നിരക്ക്​ വർധന​യെ കുറിച്ച്​ അറിയിപ്പ്​ ലഭിച്ചിട്ടില്ല. 100 ദിർഹമാണ്​ വർധിപ്പിച്ചിരിക്കുന്നത്​. എമിറേറ്റ്​സ്​ ഐ.ഡി, സന്ദർശക വിസ, റെസിഡന്‍റ്​ വിസ എന്നിക്കെല്ലാം നിരക്ക്​ വർധനവ്​ ബാധകമാണ്​. ഇതോടെ, 270 ദിർഹമായിരുന്ന എമിറേറ്റ്​സ്​ ഐ.ഡി നിരക്ക്​ 370 ദിർഹമാമയി ഉയർന്നു. ഒരു മാസത്തെ സന്ദർശക വിസ നിരക്കും 270 ദിർഹമിൽ നിന്ന്​ 370 ദിർഹമായി.

സന്ദർശക വിസ യു.എ.ഇയിൽ നിന്ന്​ ​തന്നെ പുതുക്കാൻ കഴിയില്ലെന്ന നിബന്ധന പുന:രാരംഭിച്ചതിന്​ പിന്നാലെയാണ്​ വിസ നിരക്ക്​ വർധിപ്പിച്ച​ത്​. ഇതോടെ, പ്രവാസികളുടെ വിസ ചിലവേറും.

ഒമാനിലേക്ക്​ ബസ്​ മാർഗം യാത്ര ചെയ്ത്​ എക്സിറ്റടിച്ച്​ പുതിയ വിസയുമായി തിരിച്ചെത്തുന്ന സംവിധാനം നിലച്ചതോടെ വിമാനത്തിലാണ്​ പ്രവാസികൾ ഒമാനിലും മറ്റ്​ രാജ്യങ്ങളും വിസ പുതുക്കാൻ പോകുന്നത്​. 90 ദിവസ വിസ നിർത്തലാക്കിയതും പ്രവാസികൾക്ക്​ തിരിച്ചടിയായിരുന്നു. അടുത്തിടെ വിസ പിഴ 50 ദിർഹമായി ഏകീകരിച്ചിരുന്നു. ഇതുവഴി സന്ദർശക വിസക്കാരുടെ പിഴ ദിവസവും 100 ദിർഹം എന്നതിൽ നിന്ന്​ 50 ദിർഹമായി കുറഞ്ഞെങ്കിലും താമസ വിസക്കാരുടേത്​ 25 ദിർഹമിൽ നിന്ന്​ 50 ദിർഹമായി ഉയർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Emirates IDEmirates visa
News Summary - Emirates ID and visa fees have been increased in the UAE
Next Story