ഫുഡ് എയിഡ് ദൗത്യവുമായി എമിറേറ്റ്സ് ഫൗണ്ടേഷൻ; കൈകോർത്ത് ലുലു എക്സ്ചേഞ്ച്, എഫ്.എ.ബി
text_fieldsദുബൈ: റമദാനിൽ ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുന്നവർക്ക് അന്നമെത്തിക്കാൻ എമിറേറ്റ്സ് ഫൗണ്ടേഷൻ ഒരുക്കിയ ഫുഡ് എയിഡ് ദൗത്യത്തിൽ സജീവ പങ്കാളിത്തവുമായി ഫസ്റ്റ് അബൂദബി ബാങ്കും ലുലു എക്സ്ചേഞ്ചും. കോവിഡ് പ്രതിസന്ധിമൂലം ദുരിതത്തിലായ രാജ്യത്തെ ആയിരക്കണക്കിന് അർഹരായ കുടുംബങ്ങൾക്കാണ് യു.എ.ഇ സായുധസേന ഉപ സർവ സൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ തുടക്കമിട്ട എമിറേറ്റ്സ് ഫൗണ്ടേഷൻ ആഹാര വസ്തുക്കളും ഭക്ഷണ സാമഗ്രികളുമടങ്ങളുന്ന 16,000ലേറെ പെട്ടികളെത്തിക്കുന്നത്. വളണ്ടിയർമാർ മുഖേനെ ആളുകളിലേക്ക് ഇവ എത്തിച്ചു നൽകുന്ന ഉത്തരവാദിത്വവും ലുലു എക്സ്ചേഞ്ച് ആണ് നിർവഹിക്കുന്നത്.
എമിറേറ്റ് ഫൗണ്ടേഷെൻറ പദ്ധതിക്ക് സന്നദ്ധസേവന പങ്കാളിത്തം നൽകുന്നത് അതീവ സന്തോഷകരമാണെന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി അദീബ് അഹ്മദ് പറഞ്ഞു. ഉത്തരവാദിത്വമുള്ള ഒരു കോർപ്പറേറ്റ് സ്ഥാപനം എന്ന നിലയിൽ സമൂഹത്തിന് നൻമകൾ തിരികെ നൽകുന്നത് ഒരു ദൗത്യമായി തന്നെ തങ്ങൾ കരുതിപ്പോരുന്നുവെന്ന് അദീബ് അഹ്മദ് പറഞ്ഞു.
ഏറ്റവും ഉചിതമായ സമയത്ത് സമൂഹത്തിന് പിന്തുണയേകാൻ കൈകോർത്ത ലുലു എക്സ്ചേഞ്ചിെൻറയും ഫസ്റ്റ് അബൂദബി ബാങ്കിെൻറയും പ്രവർത്തനം ഏറെ മാതൃകാപരമാണെന്ന് എമിറേറ്റ്സ് ഫൗണ്ടേഷൻ ചീഫ് ഒാഫ് സ്റ്റാഫ് മൊഹന്ന അൽ മുഹൈരി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
