മാസ്ക് ഒഴിവാക്കി എമിറേറ്റ്സും ൈഫ്ല ദുബൈയും
text_fieldsദുബൈ: മാസ്ക് ഒഴിവാക്കുന്ന വിഷയത്തിൽ വിമാനക്കമ്പനികൾക്ക് തീരുമാനമെടുക്കാമെന്ന യു.എ.ഇ ഗവൺമെന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മാസ്ക് ഒഴിവാക്കി എമിറേറ്റ്സും ൈഫ്ല ദുബൈയും. അതേസമയം, ഇന്ത്യൻ വിമാന കമ്പനികൾ മാസ്ക് നിബന്ധന തുടരുകയാണ്. ദുബൈ വഴി യാത്ര ചെയ്യുന്നവർക്ക് മാസ്ക് വേണ്ടെന്നാണ് എമിറേറ്റ്സും ൈഫ്ല ദുബൈയും അറിയിച്ചിരിക്കുന്നത്. എന്നാൽ, യാത്രക്കാർ എത്തുന്ന രാജ്യത്ത് മാസ്ക് നിർബന്ധമാണെങ്കിൽ ധരിക്കേണ്ടിവരുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. താൽപര്യമുള്ള യാത്രക്കാർക്ക് എപ്പോഴും മാസ്ക് ധരിക്കാം. അതേസമയം, ഇന്ത്യൻ സർക്കാർ മാസ്ക് നിബന്ധന ഒഴിവാക്കാത്തതിനാൽ ഇന്ത്യയിലേക്കുള്ള യാത്രക്കാർ മാസ്ക് ധരിക്കണമെന്നാണ് എയർ ഇന്ത്യ വക്താക്കൾ അറിയിച്ചിരിക്കുന്നത്.
നിയന്ത്രണങ്ങളിൽ ഇളവ് ഇന്ന് മുതൽ
ദുബൈ: കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ഇളവ് ബുധനാഴ്ച പ്രാബല്യത്തിൽ വരും. ഇന്ന് മുതൽ പള്ളികളിലും ആശുപത്രികളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാത്രമേ മാസ്ക് നിർബന്ധമുള്ളൂ. സ്കൂൾ കുട്ടികളും അധ്യാപകരും വിദ്യാർഥികളും മാസ്ക് ധരിക്കേണ്ടതില്ല. ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന മറ്റ് ഇളവുകൾ താഴെ:
- പള്ളികളിലെ സാമൂഹിക അകലം ഒഴിവാക്കി
- പി.സി.ആർ ടെസ്റ്റെടുക്കുമ്പോൾ ഗ്രീൻപാസിന്റെ കാലാവധി 30 ദിവസമായി വർധിപ്പിച്ചു
- കോവിഡ് ബാധിതർക്ക് അഞ്ച് ദിവസം മാത്രം ഐസോലേഷൻ
- കോവിഡ് ബാധിതരുമായി അടുത്തിടപഴകുന്നവർ ഐസോലേഷൻ വേണ്ട
- ഭക്ഷണം വിതരണം ചെയ്യുന്നവരും, രോഗലക്ഷണമുള്ളവരും മാസ്ക് ധരിക്കണം
- ദിവസേനയുള്ള കോവിഡ് കണക്കുകൾ പ്രഖ്യാപിക്കുന്നത് നിർത്തും
- മാൾ, സൂപ്പർമാർക്കറ്റ്, ഹോട്ടൽ, റസ്റ്റാറൻറുകൾ തുടങ്ങിയവയിലൊന്നും മാസ്ക് ആവശ്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

