ദുബൈയില്‍ വിസ അപേക്ഷകള്‍ക്ക് പുതിയ കേന്ദ്രങ്ങള്‍ തുറക്കുന്നു
text_fieldsദുബൈ: ദുബൈയില്‍ വിസ അപേക്ഷകള്‍ക്ക് മാത്രമായി പുതിയ കേന്ദ്രങ്ങള്‍ തുറക്കുന്നു. ദുബൈ താമസ കുടിയേറ്റ വകുപ്പ് ( ദുബൈ എമിഗ്രേഷന്‍) സേവന വിഭാഗമായ അമര്‍ സർവീസിെൻറ ബിസിനസ് സെൻറര്‍ വഴിയാണ് വകുപ്പിന് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയുക. അതോടെ ഈ വര്‍ഷം നവംബർ ഒന്ന് മുതൽ വിസക്ക് ടൈപ്പിങ് സെൻററുകള്‍ വഴി അപേക്ഷിക്കാന്‍ കഴിയില്ല. ആ സേവനം പൂര്‍ണമായും അമര്‍ ബിസിനസ് സെൻറര്‍ വഴി മാത്രാമാണ് നല്കാന് കഴിയുക എന്ന് വകുപ്പ് അറിയിച്ചു.
ഇതിെൻറ ആദ്യഘട്ട ഓഫീസ് ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഹൈസിന നാലില്‍ ജി.ഡി.ആര്.എഫ്.എ ദുബൈ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി നിർവഹിച്ചു. ആദ്യ ഘട്ടത്തില്‍ 25 കേന്ദ്രങ്ങള്‍ ഉടനെ തുറക്കും .ബാക്കി കേന്ദ്രങ്ങളെല്ലാം നവംബര്‍ ഒന്നിന് മുമ്പ് യാഥാര്‍ഥ്യമാകും. ഇതോടെ ടൈപ്പിങ് സെൻററുകള്‍ വഴി നടപടി പൂര്‍ത്തികരിക്കാന്‍ കഴിയില്ല. ദുബൈയില്‍ മാത്രം അറുനൂറോളം ടൈപ്പിങ് സെൻററുകളാണ് നിലവിലുള്ളത്. ആവശ്യമായ എല്ലാ സേവനങ്ങളും ഒരുസ്ഥലത്തുതന്നെ ലഭ്യമാക്കുകയും അതുവഴി ജനങ്ങള്‍ക്ക് കൂടുതല്‍ മികച്ച സേവനം ഉറപ്പുവരുത്തുകയുമാണ് ഇത്തരം കേന്ദ്രങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്നും മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി പറഞ്ഞു. സര്‍ക്കാരിെൻറ മറ്റ് സേവനങ്ങളും ഇവിടെ ലഭ്യമാവും. അമര്‍ കേന്ദ്രങ്ങള്‍ യാഥാര്‍ഥ്യമാവുന്നതോടെ ആവശ്യക്കാര്‍ വകുപ്പിെൻറ മുഖ്യ ഓഫീസിലോ മറ്റ് കേന്ദ്രങ്ങളിലോ പോകേണ്ടതില്ല. അമര്‍ സെൻററുകളിലെ സേവനങ്ങള്‍ക്കെല്ലാം നിലവിലുള്ള ഫീസ് മാത്രമേ നല്‍കേണ്ടതുള്ളൂ. ഇന്ന് ടൈപ്പിങ് സെൻററുകള്‍ ഏറെ തിരക്കേറിയതാണ്. വേണ്ടത്ര സൗകര്യങ്ങള്‍ പല സ്ഥലത്തുമില്ല. ഇതിന് പരിഹാരം എന്ന നിലയിലാണ് പുതിയ കേന്ദ്രങ്ങള്‍ വരുന്നത്.
സാമ്പത്തിക വികസന വകുപ്പ, ദുബൈ നഗരസഭ, എമിറേറ്റ്സ് ഐഡൻറിറ്റി അതോറിറ്റി തുടങ്ങിയവ ഉള്‍പ്പെടെയുള്ള സേവനങ്ങളെല്ലാം ഈ കേന്ദ്രങ്ങളിൽല് ലഭിക്കും. ഒരു ദിവസം രണ്ടായിരം പേര്‍ക്കെങ്കിലും സേവനം നല്‍കാനുള്ള സൗകര്യമാണ് ഇവിടങ്ങളില്‍ ഒരുക്കുന്നത്. താമസ കുടിയേറ്റ വകുപ്പിലെ ജീവനക്കാരും ഇവിടെ ഉണ്ടാകും.കാലത്ത് എട്ട് മണി മുതല്‍ മൂന്നുമണി വരെയായിരിക്കും ഇപ്പോള്‍ പ്രവര്‍ത്തനസമയം. റമദാന് കഴിഞ്ഞാല്‍ രാത്രി എട്ടുമണി വരെ സേവനം ലഭിക്കുമെന്നും ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
