Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുബൈ എമിഗ്രേഷന്‍ തൊഴിലാളികളെ ആദരിച്ചു
text_fieldsbookmark_border
ദുബൈ: ദുബൈ താമസ-കുടിയേറ്റ വകുപ്പ് തൊഴിലാളികളെ ആദരിച്ചു. ലോക തൊഴിലാളി ദിനത്തിലാണ് നൂറിലധികം തൊഴിലാളികളെ ദുബൈ എമിഗ്രേഷന്‍ വകുപ്പ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് റാഷിദ് അല്‍മറിയുടെ നേതൃത്വത്തിൽ ആദരിച്ചത്. മലയാളികളും ഇതിലുൾപ്പെടുന്നു. വിമാന ടിക്കറ്റുകള്‍ അടക്കം നിരവധി സമ്മാനങ്ങളാണ് തൊഴിലാളികള്‍ക്ക് ലഭിച്ചത്. ആഘോഷത്തില്‍ പങ്കെടുത്ത എല്ലാ തൊഴിലാളികള്‍ക്കും 200 ദിര്‍ഹമിെൻറ പര്‍ച്ചേസ് കൂപ്പണുകളും സര്‍ട്ടിഫിക്കറ്റുകളും മറ്റും നല്കി.
ചടങ്ങിൽ തൊഴിലാളികള്‍ക്കായി ബോധവത്കരണ ക്ലാസുകള്‍ നടന്നു. ദുബൈ എമിഗ്രേഷന്റെ ഫിനാന്‍സ് വിഭാഗമാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ വിവിധ വകുപ്പ് മേധാവികളും മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു .
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
