ഖിസൈസ് ആസ്റ്റര്‍ ഹോസ്പിറ്റലിൽ അടിയന്തര പരിചരണ ക്ലിനിക്
text_fieldsഖിസൈസിലെ ആസ്റ്റര്‍ ഹോസ്പിറ്റലിൽ ആരംഭിച്ച അടിയന്തര പരിചരണ ക്ലിനിക് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആൻഡ് ക്ലിനിക്സ് യു.എ.ഇ, ബഹ്റൈന്‍, ഒമാന്‍ സി.ഇ.ഒ ഡോ. ഷെര്‍ബാസ്
ബിച്ചു ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ഖിസൈസിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍ പുതിയ എമർജൻസി ക്ലിനിക് ആരംഭിച്ചു. ജനറല്‍ മെഡിസിന്, പീഡിയാട്രിക്സ്, ഗൈനക്കോളജി വിഭാഗങ്ങളില്‍ ജനറല്‍ പ്രാക്ടീഷണർമാരുടെ സേവനം ഉറപ്പാക്കുന്ന വാക്ക്-ഇന്‍ ക്ലിനിക്കിലൂടെ രോഗികൾക്ക് അടിയന്തര പരിചരണം ഉറപ്പാക്കും. ദിവസവും രാത്രി 10 മുതല്‍ രാവിലെ ആറ് വരെയാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. മുന്‍കൂർ അപ്പോയിന്മെന്റ് എടുക്കാതെ രോഗികള്‍ക്ക് ചികിത്സ ലഭ്യമാവും.
കാത്തിരിപ്പിന്റെ സമയം കുറക്കാനും അത്യാവശ്യ സഹായം ആവശ്യമുള്ള രോഗികള്‍ക്ക് മുന്‍ഗണന നല്‍കാനും വ്യത്യസ്തമായ പരിചരണ മാര്‍ഗങ്ങളിലൂടെ ചികിത്സ ഉറപ്പാക്കാനും ഈ സൗകര്യത്തിലൂടെ സാധിക്കും.
ചെറിയ പരിക്കുകള്‍, ജലദോഷം, പനിയുടെ ലക്ഷണങ്ങള്‍, വയറിലെ അസ്വസ്ഥതകള്‍, ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങള്‍, ശിശു ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവക്ക് ഇവിടെ ചികിത്സ ലഭിക്കും. ജീവന് ഭീഷണിയില്ലാത്ത അവസ്ഥകളിലെത്തുന്ന രോഗികളെ ഉദ്ദേശിച്ചാണ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. ആശുപത്രിയുടെ താഴത്തെ നിലയിൽ റിസപ്ഷനടുത്താണ് ക്ലിനിക് സജ്ജീകരിച്ചിരിക്കുന്നത്. വേഗത്തിലുള്ള രോഗനിര്‍ണയം, കുറഞ്ഞ കാത്തിരിപ്പ് സമയം എന്നീ സൗകര്യങ്ങളോടെ, രോഗികള്‍ക്ക് സമയബന്ധിതവും കാര്യക്ഷമവുമായ ചികിത്സ ഉറപ്പാക്കുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യം. അന്വേഷണങ്ങള്‍ക്കായി ആശുപത്രിയുമായോ https://www.asterhospitals.ae/urgent-care-unit എന്ന ബെവ്സൈറ്റ് വഴിയോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

