വന്ദേഭാരത് യാത്രക്കാർ എംബസിയിൽ രജിസ്റ്റർ ചെയ്യണം
text_fieldsദുബൈ: വന്ദേഭാരത് മിഷൻ വഴി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ എംബസിയിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. രജിസ്റ്റർ ചെയ്യാത്തവർ ടിക്കറ്റ് എടുത്താലും വന്ദേഭാരത് മിഷൻ വഴി യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും സർക്കുലറിൽ പറയുന്നു. വിദേശകാര്യ മന്ത്രാലയമാണ് സർകുലർ ഇറക്കിയത്.യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് പോകേണ്ടവർക്ക് നേരിട്ട് ബുക്ക് ചെയ്യാമെന്ന് എംബസി അറിയിച്ചിരുന്നു. എയർ ഇന്ത്യ ഒാഫിസ് വഴിയോ അംഗീകൃത ഏജൻസികൾ വഴിയോ ഒാൺലൈനായോ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നായിരുന്നു അറിയിപ്പ്.
LATEST VIDEO
എന്നാൽ, എംബസിയിൽ രജിസ്റ്റർ ചെയ്യാത്തവർ പോലും ടിക്കറ്റ് ബുക്ക് ചെയ്തതോടെ അതിവേഗത്തിലാണ് ടിക്കറ്റ് വിറ്റഴിഞ്ഞത്. ഇതോടെയാണ് വിശദമായ സർകകുലർ കേന്ദ്രം ഇറക്കിയത്. നേരത്തെ എംബസിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരെ എംബസി തന്നെ യാത്രക്കായി തിരഞ്ഞെടുക്കുന്നതായിരുന്നു രീതി. എന്നാൽ, വെള്ളിയാഴ്ച മുതൽ പോകുന്നവർക്ക് നേരിട്ട് ടിക്കറ്റെടുക്കാൻ അനുമതി നൽകുകയായിരുന്നു.
