Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.എം.സി.സി...

കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് എംബസിയുടെ ആദരം

text_fields
bookmark_border
കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് എംബസിയുടെ ആദരം
cancel
camera_alt

ഇന്ത്യന്‍ എംബസിയുടെ ആദരം ലഭിച്ച അബൂദബിയിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍

അബൂദബി: സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ എംബസി പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു.

അബൂദബി കെ.എം.സി.സി സീനിയര്‍ വൈസ് പ്രസിഡൻറ്​ അസീസ് കളിയാടന്‍, അബൂദബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍ ട്രഷറര്‍ ബി.സി. അബൂബക്കര്‍, അബൂദബി മാടായി പഞ്ചായത്ത് കെ.എം.സി.സി ട്രഷറര്‍ കെ.സി. ഷക്കീബ് എന്നിവര്‍ക്കാണ് എംബസിയിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ അംബാസഡര്‍ സഞ്ജയ് സുധീറില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. മലപ്പുറം തിരുന്നാവായ സ്വദേശിയായ അസീസ് കളിയാടന്‍ കഴിഞ്ഞ 30 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്നു.

അബൂദബി സലാം സ്ട്രീറ്റില്‍ സ്വന്തമായി ബിസിനസ് നടത്തിവരുകയാണ്. തിരുന്നാവായയിലെ പരേതരായ കാളിയാടന്‍ മൊയ്തീന്‍-ആയിഷ ദമ്പതികളുടെ മകനാണ്. 29 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ബി.സി. അബൂബക്കര്‍ കണ്ണൂര്‍ മാടായി മൊട്ടമ്പ്രം സ്വദേശിയാണ്. സ്വകാര്യ സ്ഥാപനത്തില്‍ പബ്ലിക് റിലേഷന്‍സ്​ ഓഫിസറായി പ്രവര്‍ത്തിച്ചുവരുകയാണ്. പരേതനായ ഖാലിദി‍െൻറയും സൈനബയുടെയും മകനാണ്. 22 വര്‍ഷമായി പ്രവാസിയായ കെ.സി. ഷക്കീബ് കണ്ണൂര്‍ പുതിയങ്ങാടി സ്വദേശിയാണ്. സ്വകാര്യ സ്ഥാപനത്തില്‍ പബ്ലിക് റിലേഷന്‍സ്​ ഓഫിസറായി ജോലി ചെയ്യുന്ന ഷക്കീബ് പരേതനായ എ.കെ. ഹംസ ഹാജിയുടെയും കെ.സി. ഖദീജയുടെയും മകനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc
News Summary - Embassy pays tribute to KMCC workers
Next Story