ഇമാറത്തോത്സവ്-2023 സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ അസോസിയേഷൻ ഉമ്മുൽഖുവൈൻ ഒരുക്കിയ ഇമാറത്തോത്സവ്-2023’ പരിപാടി
ഉമ്മുൽഖുവൈൻ: ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽഖുവൈൻ 52ാമത് യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ‘ഇമാറത്തോത്സവ്-2023’ സംഘടിപ്പിച്ചു. കോൺസൽ സുനിൽ കുമാറും അറബ് പ്രമുഖരും ചേർന്ന് ലുലു സ്പോൺസർ ചെയ്ത 52 കിലോ കേക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. ആർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷത്തിൽ പ്രസിഡന്റ് മുഹമ്മദ് മൊഹിദ്ദീൻ അധ്യക്ഷത വഹിച്ചു. സജാദ് നാട്ടിക മുഖ്യപ്രഭാഷണം നടത്തി. ഹോട്ട് പാക്ക് ചെയർമാൻ അബ്ദുൽ ജബ്ബാറിന് അസോസിയേഷൻ ഓണററി മെംബർഷിപ് നൽകി ആദരിച്ചു. അസോസിയേഷൻ മുൻ പ്രസിഡന്റ് സി.എം. ബഷീറിനെയും ആദരിച്ചു.
സക്കീന ബഷീറിന്റെ ‘ജീവിതയാമം’ പുസ്തകത്തിന്റെ പ്രകാശനം പിന്നണിഗായകൻ മധു ബാലകൃഷ്ണൻ സുൽത്താൻ റാഷിദ് അൽ ഖർജിക്ക് നൽകി നിർവഹിച്ചു. സുൽത്താൻ റാഷിദ് അൽ ഖർജി, മുഹമ്മദ് ഈസ അൽ കാശിഫ്, അസോസിയേഷൻ ജോ. സെക്രട്ടറി റാഷിദ് പൊന്നാണ്ടി എന്നിവർ ആശംസകൾ നേർന്നു. ജന. സെക്രട്ടറി എസ്. രാജീവ് സ്വാഗതവും ഇമാറത്തോത്സവ് 2023 കൺവീനർ സി.കെ. നസീർ നന്ദിയും പറഞ്ഞു. അഗ്നി വയലിൻ ചെണ്ട ഫ്യൂഷൻ, പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ, ഐഡിയ സ്റ്റാർ സിങ്ങർ റണ്ണർ അപ് കൃതിക, ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം ഡോ. ബിനീത രഞ്ജിത്ത്, യൂസഫ് കാരക്കാട്, നിഷാം കാലിക്കറ്റ് എന്നിവരുടെ സംഗീതവിരുന്നും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

