ഇമാറാത്ത് പട്ടാമ്പി സാംസ്കാരിക സദസ്സ് ശ്രദ്ധേയം
text_fieldsഇമാറാത്ത് പട്ടാമ്പിയുടെ കുടുംബസംഗമത്തില്‍ പങ്കെടുത്തവര്‍
ദുബൈ: പ്രവാസലോകത്തെ പട്ടാമ്പിക്കാരുടെ കൂട്ടായ്മയായ 'ഇമാറാത്ത് പട്ടാമ്പി' ദുബൈ ഖിസൈസിലെ അല്‍ ത്വവാര്‍ പാര്‍ക്കില്‍ സാംസ്കാരിക സദസ്സും കുടുംബ സംഗമവും നടത്തി. മാധ്യമപ്രവര്ത്തകന് ജലീല്‍ പട്ടാമ്പി ഉദ്ഘാടനം ചെയ്തു. പ്രവാസിയും പ്രമുഖ സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹുസൈന് തട്ടത്താഴത്ത്, കഥാകൃത്ത് ഉണ്ണി പൂക്കരാത്ത്, കവിയും കഥാകൃത്തുമായ യൂസഫ് വളയത്ത് എന്നിവരെ ആദരിച്ചു.
അക്ഷര ജാലകം ബുക്സ് പ്രസിദ്ധീകരിച്ച ഉണ്ണി പൂക്കരാത്തിെൻറ 'വർണനൂലിട്ട ഊഞ്ഞാല്' കഥാസമാഹാരത്തിെൻറ ഓവര്‍സീസ് പ്രകാശനം ജലീല്‍ നിവഹിച്ചു. വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍ പരിപാടിക്ക് നേതൃത്വം നല്കി. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രവാസലോകത്തെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരെ ഉള്‍പ്പെടുത്തി 2022ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

