അഡിഹെക്സിൽ താരമായി ഇമാറാത്തി കലാകാരി
text_fieldsപെയിന്റിങ്ങുമായി മൂസ അൽകാബി
അബൂദബി: അഡിഹെക്സ് വേദിയില്‍ ശ്രദ്ധ നേടി ഇമാറാത്തി കൗമാര കലാകാരി മൂസ അല്‍കാബി. അഡിഹെക്സിലെ രണ്ട് ബൂത്തുകളിലായി പ്രദർശിപ്പിച്ച അൽ കാബിയുടെ പെയിന്റുങ്ങകളാണ് സന്ദർശകരുടെ ശ്രദ്ധകേന്ദ്രമാകുന്നത്. ചാംസ്ഡോട്ട്അസാപ്(Charms.asap), എംകെ ആര്‍ട്ട് (MK Art) എന്നീ രണ്ട് ക്രിയേറ്റിവ് ബ്രാന്‍ഡുകളുടെ സ്ഥാപക കൂടിയാണീ മിടുക്കി. ഇമാറാത്തി അസ്തിത്വവും ആധുനിക സൗന്ദര്യശാസ്ത്രത്തിന്റെയും കൂടിച്ചേരലിന്റെ പ്രതിഫലനമാണ് ഈ ബ്രാന്‍ഡുകള്‍ നല്‍കുന്നത്.
അഡിഹെക്സിലെ ബൂത്ത് 6210ല്‍ സെപ്തംബര്‍ ഏഴു വരെയും അബൂദബി അല്‍ മഖ്താ മാളിലെ ആര്‍ട്ട് വൈബ്സ് സ്റ്റുഡിയോ സന്ദര്‍ശിച്ചോ മൂസ അല്‍ കാബിയുടെ കലാസൃഷ്ടികള്‍ കാണാം. രണ്ടുമുതല്‍ മൂന്നു വരെ ആഴ്ചകള്‍ കൊണ്ടാണ് ഓരോ പെയിന്റുങ്ങുകളും താന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന് പെണ്‍കുട്ടി പറയുന്നു. അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന്റെ പോര്‍ട്രെയിറ്റ് അടക്കമുള്ള പെയിന്റിങ്ങുകളാണ് അഡിഹെക്സില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആല് നഹ്യാന്റെ പുതിയ ഡിജിറ്റല്‍ മോഷന്‍-റെസ്പോണ്‍സീവ് കലാസൃഷ്ടിയും മൂസ അല്‍ കാബി അനാച്ഛാദനം ചെയ്തു. 150 ദിര്‍ഹം മുതല്‍ 5000 ദിര്‍ഹം വരെയാണ് പെയിന്റിങ്ങുകള്‍ക്ക് ഈ പെണ്‍കുട്ടി വിലയിട്ടിരിക്കുന്നത്. ശൈഖ് സായിദ് ബിന്‍ തഹ് നൂം ബിന്‍ സായിദ് ആല് നഹ്യാന്, ശൈഖ് സുല്‍ത്താന്‍ ബിന്‍ ഹംദാന്‍ ആല് നഹ്യന്‍, ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂന് ആല് നഹ്യാന്, ശൈഖ് നഹ്യാന് ബിന്‍ സായിദ് ആല് നഹ്യാന് തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ ഇതിനകം മൂസയുടെ ബൂത്ത് സന്ദര്‍ശിക്കുകയും കലാസൃഷ്ടികളെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

