'എഴുത്തിലെ ചരിത്രവും രാഷ്ട്രീയവും' പ്രഭാഷണവും ചർച്ചയും
text_fields‘എഴുത്തിലെ ചരിത്രവും രാഷ്ട്രീയവും’ വിഷയത്തിൽ ടി.ഡി. രാമകൃഷ്ണൻ പ്രഭാഷണം നടത്തുന്നു
അബൂദബി: കേരള സോഷ്യൽ സെന്‍റർ ഐവറി ബുക്സിന്‍റെ സഹകരണത്തോടെ 'എഴുത്തിലെ ചരിത്രവും രാഷ്ട്രീയവും' എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു. എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംവാദത്തിൽ സഫിയുല്ല, സലിം ചോലമുഖത്ത്, മുഹമ്മദ് അസ്‌ലം, മുഹ്സിൻ, റഫീഖ് സക്കറിയ തുടങ്ങിയവർ പങ്കെടുത്തു. കെ.എസ്.സി പ്രസിഡന്‍റ് വി.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് ഭാഷയിൽ 101 കവിതകൾ എഴുതിയ ആയിഷത്ത് ലിബാന ജലീൽ, യു.എ.ഇ തലത്തിൽ അഞ്ചാം റാങ്കോടെ എ.സി.സി.എ അംഗമായ സഞ്ജയ് ജയചന്ദ്രൻ എന്നിവരെ അനുമോദിച്ചു. ഉപന്യാസ രചന മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാന വിതരണവും നടന്നു. വായന അനുഭവ മത്സരവിജയികൾക്ക് സമ്മാനദാനം മലയാളം മിഷൻ അബൂദബി ചാപ്റ്റർ സെക്രട്ടറി സഫറുല്ല പാലപ്പെട്ടിയും കെ.എസ്.സി മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളും ചേർന്ന് നിർവഹിച്ചു. കെ.എസ്.സി ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ, സാഹിത്യ വിഭാഗം സെക്രട്ടറി പ്രദീപ് കുറ്റിക്കോൽ, പ്രവീൺ വൈശാഖൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

