ആവേശം പകർന്ന് എലൈറ്റ് ഫെസ്റ്റ്
text_fieldsഎലൈറ്റ് ക്ലബ് ഏഴാം വാർഷികം അജ്മാൻ കൾചറൽ സെന്‍ററിൽ ചലച്ചിത്ര താരം ശ്വേത മേനോൻ ഉദ്ഘാടനം ചെയ്യുന്നു. പ്രമോദ് നാരായണൻ എം.എൽ.എ എലൈറ്റ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ആർ. ഹരികുമാർ തുടങ്ങിയവർ സമീപം
അജ്മാൻ: അലുമിനിയം വ്യവസായ പ്രമുഖരായ യു.എ.ഇ എലൈറ്റ് ഗ്രൂപ് ഓഫ് കമ്പനിയുടെ ജീവനക്കാരുടെ സംഘടനയായ എലൈറ്റ് ക്ലബ് ഏഴാം വാർഷികം അജ്മാൻ കൾചറൽ സെന്‍ററിൽ ആഘോഷിച്ചു.
വിവിധ രാജ്യങ്ങളിലായി രണ്ടായിരത്തോളം ജീവനക്കാരാണ് എലൈറ്റ് ഗ്രൂപ്പിനുള്ളത്. എലൈറ്റ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ആർ. ഹരികുമാർ ക്ലബ്ബിന്റെ പ്രവർത്തനങ്ങളും സംരംഭങ്ങളും വിശദീകരിച്ചു. ചലച്ചിത്ര താരമായ ശ്വേതാ മേനോനും റാന്നി എം.എൽ.എ പ്രമോദ് നാരായണനും മുഖ്യ അതിഥികളായി.
എല്ലാ വർഷത്തേയും പോലെ തെരഞ്ഞെടുത്ത പത്തോളം ജീവനക്കാരുടെ മാതാപിതാക്കളെ നാട്ടിൽ നിന്ന് ക്ലബ്ബിന്‍റെ ചിലവിൽ അജ്മാനിൽ എത്തിച്ചിരുന്നു. ഇവരെ ചടങ്ങിൽ ആദരിച്ചു. പിന്നണി ഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിച്ച സംഗീത നിശയും മേളയ്ക്ക് പൊലിമ പകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

