Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എലൈറ്റ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഹമദ് ഹോസ്പിറ്റൽ ക്രിക്കറ്റ് ക്ലബ് ജേതാക്കൾ
text_fieldsbookmark_border
മനാമ: സരിഗ ക്രിക്കറ്റേഴ്സ് സംഘടിപ്പിച്ച എലൈറ്റ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ നാലാം സീസണിൽ ഡ്രീം ഇലവൻ ക്രിക്കറ്റിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഹമദ് ഹോസ്പിറ്റൽ ക്രിക്കറ്റ് ക്ലബ് ചാമ്പ്യൻസ് ട്രോഫി നിലനിർത്തി.
ബുസൈതീനിൽ നടന്ന ടൂർണമെന്റിൽ 12 ടീമുകൾ പങ്കെടുത്തു. ഹമദ് ഹോസ്പിറ്റൽ ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റൻ ഷിഫിൻ സലീം കളിയിലെ താരമായും അജി അനിരുദ്ധൻ ടൂർണമെന്റ് താരമായും ഡിജിൽ മികച്ച ബാറ്ററായും ഷാഫി മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു.
Next Story

