യു.എ.ഇ സ്വാത് ചലഞ്ച്: 11 അറബ് ടീമുകൾ പങ്കെടുക്കും
text_fieldsദുബൈ: ഫെബ്രുവരി ഒന്നിന് ദുബൈയിലെ അൽ റുവയ്യ ട്രെയ്നിങ് സിറ്റിയിൽ ആരംഭിക്കുന്ന സ്വാത് ചലഞ്ച് 2025ൽ 11 അറബ് രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ മാറ്റുരക്കുമെന്ന് ദുബൈ പൊലീസ് അറിയിച്ചു. സൗദി അറേബ്യ, ഇറാഖ്, ഒമാൻ, ജോർഡൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ നിന്ന് രണ്ടു ടീമുകൾ വീതവും കുവൈത്തിൽ നിന്ന് ഒരു ടീമുമാണ് സ്വാത് ചലഞ്ചിന്റെ ആറാമത് എഡിഷനിൽ പങ്കെടുക്കുക. പരിപാടിയിൽ സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്.
ശാരീരിക ക്ഷമത, ടീം കെട്ടുറപ്പ്, തന്ത്രപരമായ സന്നദ്ധത എന്നിവയുടെ അടിസ്ഥാനത്തിലാണ് ടീം തെരഞ്ഞെടുപ്പ്. കഠിനമായ പരിശീലനവും സെലക്ഷൻ നടപടികളും ഏറ്റവും മികച്ച ടീമുകൾ മത്സരത്തിൽ മാറ്റുരക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും ദുബൈ പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ആറാമത് എഡിഷനിൽ അറബ് രാജ്യങ്ങളുടെ സാന്നിധ്യം വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ ബഹ്റൈൻ, സൗദി അറേബ്യ, ജോർഡൻ, കുവൈത്ത്, ഇറാഖ്, മൊറോക്കോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളാണ് പങ്കെടുത്തത്. ദുബൈ പൊലീസ് ബാൻഡിന്റെ പ്രകടനം, വെടിക്കെട്ട്, മറ്റു പ്രകടനങ്ങൾ എന്നിവ സ്വാത് ചലഞ്ചിന്റെ ഭാഗമായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

