Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവൈ​ദ്യു​തി...

വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം: അ​റ​ബ് ലോ​ക​ത്തെ ആ​ദ്യത്തെ ആ​ണ​വോ​ർ​ജ നി​ല​യം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

text_fields
bookmark_border
വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം: അ​റ​ബ് ലോ​ക​ത്തെ ആ​ദ്യത്തെ ആ​ണ​വോ​ർ​ജ നി​ല​യം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
cancel
camera_alt

പ​ശ്ചി​മ അ​ബൂ​ദ​ബി​യി​ലെ ബ​റാ​ക ആ​ണ​വോ​ർ​ജ പ്ലാ​ൻ​റി​ലെ ഒ​ന്നാം യൂ​നി​റ്റ് പ​രി​ശോ​ധ​ന

വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ  

അ​ബൂ​ദ​ബി: അ​റ​ബ്​ ലോ​ക​ത്തു​നി​ന്ന്​ ആ​ദ്യ​ ചൊ​വ്വ ​പേ​ട​കം വി​ക്ഷേ​പി​ച്ച യു.​എ.​ഇ​യു​ടെ കി​രീ​ട​ത്തി​ൽ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പു​തി​യൊ​രു പൊ​ൻ​തൂ​വ​ൽ കൂ​ടി. അ​റ​ബ്​ മേ​ഖ​ല​യി​ലെ വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​നാ​യു​ള്ള ആ​ദ്യ ആ​ണ​വോ​ർ​ജ നി​ല​യം അ​ബൂ​ദ​ബി​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പ​ശ്ചി​മ അ​ബൂ​ദ​ബി​യി​ലെ ബ​റാ​ക ആ​ണ​വോ​ർ​ജ പ്ലാ​ൻ​റി​ലെ ഒ​ന്നാം യൂ​നി​റ്റാ​ണ്​ പ്ര​വ​ർ​ത്ത​ിച്ചു തു​ട​ങ്ങി​യ​ത്. എ​മി​റേ​റ്റ്സ് ന്യൂ​ക്ലി​യ​ർ എ​ന​ർ​ജി കോ​ർ​പ​റേ​ഷ​െൻറ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ ന​വാ​ഹ് ഊ​ർ​ജ ക​മ്പ​നി​യാ​ണ് പ്ലാ​ൻ​റ്​ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. സ​മാ​ധാ​ന​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ നി​യ​മ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യാ​ണ് പ്ര​വ​ർ​ത്ത​നം. അ​ടു​ത്ത 60 വ​ർ​ഷ​ത്തേ​ക്ക്​ രാ​ജ്യ​ത്ത്​ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി തു​ട​ങ്ങി​യ പ​ദ്ധ​തി​ക്ക്​ ഫെ​ബ്രു​വ​രി​യി​ലാ​ണ്​ ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ന്യൂ​ക്ലി​യ​ർ റെ​ഗു​ലേ​ഷ​ൻ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. മാ​ർ​ച്ചി​ൽ ഇ​ന്ധ​ന അ​സം​ബ്ലി ലോ​ഡി​ങ്​ പൂ​ർ​ത്തി​യാ​ക്കി.

തു​ട​ർ​ച്ച​യാ​യ സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം മാ​ത്ര​മേ യു.​എ.​ഇ വൈ​ദ്യു​തി ഗ്രി​ഡി​ലേ​ക്ക് ഒ​ന്നാം യൂ​നി​റ്റ്​ ക​ണ​ക്​​ട്​ ചെ​യ്യു​ക​യു​ള്ളൂ. അ​തോ​ടെ വൈ​ദ്യു​തി രാ​ജ്യ​ത്തെ വീ​ടു​ക​ളി​ലും ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ത്തി​ക്കാ​നാ​വും. 12 വ​ർ​ഷ​ത്തെ പ​രി​ശ്ര​മ​മാ​ണ്​ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ന് ആ​ണ​വോ​ർ​ജ പ്ലാ​ൻ​റ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത ലോ​ക​ത്തി​ലെ 33ാമ​ത്തെ രാ​ജ്യ​മാ​ണ് യു.​എ.​ഇ. പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​മ്പോ​ൾ ബ​റാ​ക പ്ലാ​ൻ​റ് 5.6 ജി​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കും. പ്ര​തി​വ​ർ​ഷം 21 ദ​ശ​ല​ക്ഷം ട​ണ്ണി​ല​ധി​കം കാ​ർ​ബ​ൺ പു​റ​ന്ത​ള്ളു​ന്ന​ത് ത​ട​യാ​നും ഇ​തു​വ​ഴി ക​ഴി​യും. പ്ര​തി​വ​ർ​ഷം 3.2 ദ​ശ​ല​ക്ഷം കാ​റു​ക​ൾ രാ​ജ്യ​ത്തി​െൻറ റോ​ഡു​ക​ളി​ൽ​നി​ന്ന് നീ​ക്കം​ചെ​യ്യു​ന്ന​തി​ന് തു​ല്യ​മാ​ണി​ത്.ബ​റാ​ക പ്ലാ​ൻ​റി​ലെ ര​ണ്ടാം യൂ​നി​റ്റി​െൻറ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മൂ​ന്ന്​, നാ​ല്​ യൂ​നി​റ്റു​ക​ളു​ടെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. നാ​ല് യൂ​നി​റ്റു​ക​ളു​ടെ​യും നി​ർ​മാ​ണം 94 ശ​ത​മാ​നം പൂ​ർ​ത്തീ​ക​രി​ച്ചു. ഗു​ണ​നി​ല​വാ​ര​ത്തി​നും സു​ര​ക്ഷ​ക്കും ആ​വ​ശ്യ​മാ​യ എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യും ഏ​റ്റ​വും മി​ക​ച്ച അ​ന്താ​രാ​ഷ്​​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ​യും പ്ര​സ​ര​ണ​ര​ഹി​ത​മാ​യ വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ക. സ​മൂ​ഹ​ത്തി​െൻറ​യും പ​രി​സ്ഥി​തി​യു​ടെ​യും സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് ആ​ണ​വോ​ർ​ജ പ്ലാ​ൻ​റ് ഒ​ന്നാം യൂ​നി​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ഓ​പ​റേ​റ്റി​ങ് ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​തി​ന് മു​മ്പ് യു.​എ.​ഇ​യു​ടെ സ്വ​ത​ന്ത്ര ന്യൂ​ക്ലി​യ​ർ റെ​ഗു​ലേ​റ്റ​റാ​യ ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ന്യൂ​ക്ലി​യ​ർ റെ​ഗു​ലേ​ഷ​െൻറ മേ​ൽ​നോ​ട്ട​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ വേ​ൾ​ഡ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ക്ലി​യ​ർ ഓ​പ​റേ​റ്റ​റു​ടെ പ്രീ ​സ്​​റ്റാ​ർ​ട്ട​പ്​ അ​വ​ലോ​ക​നം പൂ​ർ​ത്തി​യാ​ക്കി. യു.​എ.​ഇ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ച​രി​ത്ര നി​മി​ഷ​മാ​ണി​തെ​ന്നും ഒ​രു ദ​ശ​ക​ത്തി​ലേ​റെ നീ​ണ്ട ദീ​ർ​ഘ വീ​ക്ഷ​ണ​ത്തി​െൻറ​യും ത​ന്ത്ര​പ​ര​മാ​യ ആ​സൂ​ത്ര​ണ​ത്തി​െൻറ​യും ശ​ക്ത​മാ​യ ഭ​ര​ണ നി​ർ​വ​ഹ​ണ​ത്തി​െൻറ​യും ഫ​ല​മാ​ണി​തെ​ന്നും എ​മി​റേ​റ്റ്സ് ന്യൂ​ക്ലി​യ​ർ എ​ന​ർ​ജി കോ​ർ​പ​റേ​ഷ​ൻ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം അ​ൽ ഹ​മ്മാ​ദി അ​റി​യി​ച്ചു. കോ​വി​ഡ് രോ​ഗ വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും ആ​ണ​വോ​ർ​ജ പ്ലാ​ൻ​റി​െൻറ ഒ​ന്നാം യൂ​നി​റ്റി​െൻറ പ്ര​വ​ർ​ത്ത​നം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി. യു.​എ.​ഇ​യു​ടെ വൈ​ദ്യു​തി ആ​വ​ശ്യ​ത്തി​െൻറ നാ​ലി​ലൊ​ന്ന് വി​ത​ര​ണം ന​ട​ത്താ​ൻ ഇ​തു​വ​ഴി സാ​ധി​ക്കും. ഭാ​വി​യി​ലെ വി​ക​സ​ന​വും വ​ള​ർ​ച്ച​യും അ​നു​സ​രി​ച്ച് സു​ര​ക്ഷി​ത​വും വി​ശ്വ​സ​നീ​യ​വും പ്ര​സ​ര​ണ​ര​ഹി​ത​വു​മാ​യ വൈ​ദ്യു​തി വി​ത​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നാ​വും. യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ കാ​ഴ്ച​പ്പാ​ടി​നും ദീ​ർ​ഘ വീ​ക്ഷ​ണ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി ബ​റാ​ക ആ​ണ​വോ​ർ​ജ പ്ലാ​ൻ​റ് രാ​ഷ്​​ട്ര​ത്തി​െൻറ വ​ള​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി​രി​ക്കു​ന്നു. വൈ​ദ്യു​തോ​ൽ​പാ​ദ​ന​ത്തി​ൽ പൂ​ജ്യം ശ​ത​മാ​ന​മാ​ണ് കാ​ർ​ബ​ൺ പു​റ​ന്ത​ള്ളു​ന്ന​തെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. യു.​എ.​ഇ​യു​ടെ ഊ​ർ​ജ ആ​വ​ശ്യ​ത്തി​െൻറ 25 ശ​ത​മാ​നം വൈ​ദ്യു​തി വി​ത​ര​ണ​വും ഇ​തി​ലൂ​ടെ സാ​ധ്യ​മാ​കും. ആ​യി​ര​ക്ക​ണ​ക്കി​ന് ജോ​ലി​ക​ൾ സൃ​ഷ്​​ടി​ക്കാ​നും സാ​ധി​ക്കും. യു.​എ.​ഇ​യി​ലെ​യും കൊ​റി​യ​ൻ പ​ങ്കാ​ളി​ക​ളു​ടെ​യും പി​ന്തു​ണ​യെ​യും മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം അ​ൽ ഹ​മ്മാ​ദി അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
Next Story