വൈദ്യുതി കാറുകൾക്ക് പുറമെ ട്രക്കുകളും വരുന്നു
text_fieldsദുബൈ: റോഡിൽ നിറയെ വൈദ്യുതി വാഹനങ്ങൾ എന്ന ലക്ഷ്യത്തിലേക്ക് യു.എ.ഇ വീണ്ടും ഒരു ചുവടുകുടി െവക്കുന്നു.ൈവെദ്യുതി കാറുകൾക്ക് പുറമെ ട്രക്കുകളും നിരത്തിലിറക്കുകയാണ് പരിസ്ഥിതി മാനേജ്മെൻറ് രംഗത്ത് പ്രവർത്തിക്കുന്ന ബീഅ എന്ന സംഘടന. അമേരിക്കൻ കമ്പനിയായ ടെസ്ല നിർമിക്കുന്ന വൈദ്യുതിയിലോടുന്ന 50 ട്രക്കുകൾക്കാണ് അവർ ഒാഡർ നൽകിയിരിക്കുന്നത്. 2019 ൽ നിർമാണം തുടങ്ങുന്ന ഇൗ ട്രക്കുകൾ 2020 ൽ യു.എ.ഇയുടെ നിരത്തിലെത്തും. മാലിന്യ നിർമാർജനത്തിനും മറ്റുമായിരിക്കും ഇവ ഉപയോഗിക്കുക.
അബൂദബിയിൽ ഇന്ന് ആരംഭിക്കുന്ന ഭാവിലെ ഉൗർജത്തെക്കുറിച്ചുള്ള ആഗോള ഉച്ചകോടിയിൽ പെങ്കടുക്കുന്നതിന് മുന്നോടിയായാണ് ബീഅ ഇൗ വിവരം പുറത്തുവിട്ടത്. നിലവിൽ ബീഅ 1000 വാഹനങ്ങൾ ഉണ്ട്. വാഹനങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന കാർബൺ ബഹിർഗമനം കുറക്കാനാണ് ഇലക്ട്രിക് ട്രക്കുകൾ വാങ്ങുന്നതെന്ന് അധികൃതർ പറയുന്നു. സി.എൻ.ജിയിലും ബയോ ഡീസലിലും ഒാടുന്ന വാഹനങ്ങൾ വേറെയുമുണ്ട്.
ജലാശയങ്ങളിലെ മാലിന്യ നീക്കത്തിന് ഉപയോഗിക്കാൻ സോളാർ ബോട്ടുകളും ഉപയോഗിക്കുന്നുണ്ട്. ഒരു തവണ ചാർജ് ചെയ്താൽ 805 കിലോമീറ്റർ ഒാടാൻ ശേഷിയുള്ളതാണ് ടെസ്ല ട്രക്കുകൾ. 16 ലക്ഷം കിലോമീറ്റർ ഒാടിക്കാനാവുമെന്ന ഗ്യാരൻറിയുമുണ്ട്. 36287 കിലോഗ്രാം ഭാരം വഹിക്കാനും ശേഷിയുണ്ട്. ടെസ്ലയുടെ പവർപാക്ക് സേങ്കതിക വിദ്യയിലുള്ള ബാറ്ററി ഉപയോഗിച്ച് സോളാർ വൈദ്യുതി സംഭരിക്കാനും ബീഅ ധാരണയിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.