Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആദ്യ വൈദ്യുതി സ്​കൂൾ...

ആദ്യ വൈദ്യുതി സ്​കൂൾ ബസ്​ ഒരുങ്ങുന്നു

text_fields
bookmark_border
ആദ്യ വൈദ്യുതി സ്​കൂൾ ബസ്​ ഒരുങ്ങുന്നു
cancel
ദുബൈ: മലനീകരണം ഒട്ടുമില്ലാത്ത, പൂർണമായും വൈദ്യുതി ഉപയോഗിക്കുന്ന സ്​കൂൾ ബസി​​െൻറ പരീക്ഷണയോട്ടം അന്തിമ ഘട്ടത്തിൽ. എമിറേറ്റ്​ ട്രാൻസ്​പോർട്ടാണ്​ പരീക്ഷണം നടത്തുന്നത്​. മേഖലയിൽ ഇത്തരത്തിലുള്ള ആദ്യ ബസാണിത്​. ഷാങ്​ഹായി സൺവിൻ ബസ്​കോർപറേഷനാണ്​ 45 സീറ്റുള്ള ബസ്​ നിർമിച്ചിരിക്കുന്നത്​. സ്​കൂൾ ബസുകൾക്കുള്ള മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ്​ ബസ്​ നിർമിച്ചിരിക്കുന്നതെന്ന്​ എമിറേറ്റ്​ ട്രാൻസ്​പോർട്ട്​ ജനറൽ മാനേജർ മുഹമ്മദ്​ അബ്​ദുല്ല അൽ ജർമൻ പറഞ്ഞു. ചൈനയിലെ ബസ്​ ഫാക്​ടറി പലവട്ടം സന്ദർശിച്ച്​ ഇതിന്​ വേണ്ട നിർദേശങ്ങൾ നൽകിയിരുന്നു. സൺവിൻ കമ്പനി അധികൃതർ നിരവധി തവണ യു.എ.ഇയും സന്ദർശിച്ചിരുന്നു. ഇവിടുത്തെ കാലാവസ്​ഥയും മറ്റ്​ സാഹചര്യങ്ങളും ഇലക്​ട്രിക്​ ബസിനെ എങ്ങനെ ബാധിക്കും എന്ന്​ പരിശോധിക്കാനായിരുന്നു ഇത്​. ഒരു സ്​കൂൾ ബസ്​ എങ്ങനെ പ്രവർത്തിക്കുന്നുവോ അതേ സാഹചര്യത്തിൽ പ്രവർത്തിപ്പിച്ച്​ ബസ്​ പരിശോധിച്ചിരുന്നു. സാധാരണ സ്​കൂൾ ബസുകൾ പോകുന്ന മുഴുവൻ റൂട്ടിലും ഒാടിനോക്കിയ ശേഷമായിരുന്നു ഇത്​. നാല്​ മണിക്കൂറുകൾകൊണ്ട്​ ബസിലെ ബാറ്ററി പൂർണമായും ചാർജ്​ ചെയ്യാനാവും. ഒരു തവണ ചാർജ്​ ചെയ്​താൽ യു.എ.ഇയിലെ ചൂട്​ കാലാവസ്​ഥയിൽ 100 കിലോമീറ്റർ ഒാടാൻ ബസിന്​ കഴിയും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newselectric school bus
News Summary - electric school bus-uae-gulf news
Next Story