വൈദ്യുതിത്തകരാർ; ക്വീൻ എലിസബത്ത് 2 താൽക്കാലികമായി അടച്ചു
text_fieldsക്വീൻ എലിസബത്ത് 2 ഹോട്ടൽ
ദുബൈ: ദുബൈയിൽ സന്ദർശകരുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ക്വീൻ എലിസബത്ത് 2 ഹോട്ടൽ അറ്റകുറ്റപ്പണികളെ തുടർന്ന് താൽക്കാലികമായി അടച്ചു. ഈ മാസം അഞ്ചിനുണ്ടായ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി കണക്ഷനുകളിൽ തകരാർ സംഭവിച്ചതാണ് പ്രവർത്തനത്തെ ബാധിച്ചത്. റൂം ബുക്ക് ചെയ്യാനായി വിളിക്കുന്നവർക്ക് ആഗസ്റ്റ് 16വരെ ഹോട്ടൽ പ്രവർത്തിക്കില്ലെന്ന അറിയിപ്പാണ് ഹോട്ടൽ അധികൃതർ നൽകുന്നത്.
ദുബൈ റാഷിദ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന വലിയ കപ്പലാണ് ഹോട്ടലായി രൂപപ്പെടുത്തിയിരിക്കുന്നത്. വൈദ്യുതി തകരാർ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും എന്നു മുതൽ പൂർണമായും പ്രവർത്തനം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് പറയാനാവില്ലെന്നും ഹോട്ടൽ അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

