യു.എ.ഇ-ഒമാൻ ഇലക്ട്രിക് കാർ റാലി ആരംഭിച്ചു
text_fieldsഅബൂദബി: ഗ്ലോബൽ ഇലക്ട്രിക് വെഹിക്ക്ൾ റോഡ് ട്രിപ് (ഇ.വി.ആർ.ടി) മിഡിലീസ്റ്റ് പതിപ്പിെൻറ ഭാഗമായി യു.എ.ഇയിൽനിന്ന് ഒമാനിലേക്കും തിരിച്ചും ഒരു തുള്ളി ഇന്ധനം ഉപയോഗിക്കാതെ ഇലക്ട്രിക് കാറുകൾ നടത്തുന്ന റാലി ആരംഭിച്ചു. അബൂദബി സുസ്ഥിരത വാരാചരണ പ്രദർശനം നടക്കുന്ന അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽനിന്ന് വ്യാഴാഴ്ച ആരംഭിച്ച റാലിയിൽ വാഹനങ്ങൾ ഒമ്പത് ദിവസം കൊണ്ട് 1217 കിലോമീറ്റർ സഞ്ചരിക്കും. റാലി ഉദ്ഘാടനത്തിൽ യു.എ.ഇ ഉൗർജ^വ്യവസായ മന്ത്രി സുഹൈൽ ആൽ മൻസൂറി സന്നിഹിതനായിരുന്നു.
യു.എ.ഇയിലും ഒമാനിലുമായി 18 വൈദ്യുതി ചാർജിങ് സ്റ്റേഷനുകളാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. റാലിക്ക് ശേഷവും ഇൗ സ്റ്റേഷനുകൾ പ്രവർത്തിക്കും. ഒമാനിൽ വ്യാഴാഴ്ചയാണ് ചാർജിങ് സ്റ്റേഷനുകൾ തുറന്നത്. മസ്കത്തിലെയും സൊഹാറിലെയും ഇൻറർകോണ്ടിനെൻറൽ ഹോട്ടൽ, മസ്കത്തിലെ ക്രൗൺ പ്ലാസ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ.
അബൂദബിയിൽനിന്ന് ആരംഭിച്ച റാലി അൽെഎനി ലൂടെ സഞ്ചരിച്ച് ഒമാനിലെ സൊഹാറിലെത്തും. പിന്നീട് മസ്കത്തിലെത്തി ദുബൈയിലേക്ക് മടങ്ങും. തിരിച്ചുള്ള യാത്രയിൽ ഫുജൈറ, റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിലൂടെ റാലി കടന്നുപോകും. ജനുവരി 22നാണ് മസ്കത്തിൽനിന്ന് ദുബൈയിലേക്ക് യാത്ര ആരംഭിക്കുക. 26ന് ദുബൈയിൽ സമാപിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
