മിഡിലീസ്റ്റിലെ ആദ്യ സമ്പൂർണ്ണ വൈദ്യുതി ബസ് അബൂദബി പുറത്തിറക്കി
text_fieldsഅബൂദബി: മിഡിലീസ്റ്റിലെ ആദ്യത്തെ സമ്പൂർണ്ണ ൈവദ്യുതി ബസ് അബൂദബിയിൽ പ്രവർത്തനം തുടങ്ങി. മസ്ദറാണ് ഇീ സർവ്വീസ് ഏർപ്പെടുത്തിയിരിക്കുന്നത്. അബൂദബി ഗതാഗത വകുപ്പ ് (ഡി.ഒ.ടി), ഹാഫിലാത് ഇൻഡസ്ട്രീസ്, സീമെൻസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. മറീന മാളിനും ബസ്സ്റ്റാൻറിനും മസ്ദർ സിറ്റിക്കും ഇടയിൽ സർവീസ് നടത്തുന്ന ബസിന് ആറ് സ്റ്റോപ്പുകൾ ആണുള്ളത്. ഡി.ഒ.ടിയുടെ നിലവിലുള്ള സർവീസുകൾക്കൊപ്പമാണ് ഇൗ ബസും ഒാടുന്നത്. മാർച്ച് അവസാനം വരെ സൗജന്യമായായിരിക്കും സേവനം.
യു.എ.ഇയിലെ താപനിലയും അന്തരീക്ഷ ഇൗർപ്പവും വിനയാകാത്ത തരത്തിലാണ് നിർമ്മാണം. ഇവ രണ്ടുമാണ് വൈദ്യുതി വാഹനങ്ങൾക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കാറ്.
30 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ബസ് ഒരു തവണ ചാർജ് ചെയ്താൽ 150 കിലോമീറ്റർ സഞ്ചരിക്കും. സൗരോർജം ഉപയോഗിച്ചും ബസിെൻറ ബാറ്ററി ചാർജ് ചെയ്യാനാവും. ഭാരം കുറഞ്ഞ അലൂമിനിയം ബോഡിയാണ് ബസിനുള്ളത്. വാട്ടർ കൂളിങ് സംവിധാനം ബാറ്ററിയുടെ പ്രവർത്തന മികവും കാലാവധിയും വർധിപ്പിക്കാൻ സഹായിക്കും. അന്തരീക്ഷത്തിൽ ചൂട് കൂടുതലുള്ളപ്പോൾ പോലും ഇൗ സംവിധാനം സുഗമമായി പ്രവർത്തിക്കും.
എയർകണ്ടീഷനും ഉൗർജം ലാഭിക്കാൻ ഉതകും വിധമാണ് തയാറാക്കിയിരിക്കുന്നത്. സീമെൻസിെൻറ സാേങ്കതിക വിദ്യയിലാണ് ബസ് പ്രവർത്തിക്കുന്നത്.
ഗിയർ രഹിത പി.ഇ.എം. മോട്ടർ അടക്കം അറ്റകുറ്റപണികൾ ആവശ്യമില്ലാത്തതും ഉയർന്ന പ്രവർത്തനക്ഷമതയുള്ളതും ശബ്ദമില്ലാത്തതുമായ സംവിധാനമാണ് ബസിനായി തയാറാക്കിയിരിക്കുന്നത്. ഇത് ബസിെൻറ പ്രവർത്തനകാലാവധി വരെ നീണ്ടുനിൽക്കാൻ തക്കവണ്ണം നിലവാരമുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
