തെരഞ്ഞെടുപ്പ് അട്ടിമറി: സമഗ്ര അന്വേഷണം വേണം -വേള്‍ഡ് കെ.എം.സി.സി
text_fieldsദുബൈ: ഇന്ത്യയൊട്ടാകെ വ്യാപകമായ വോട്ടേഴ്സ് ലിസ്റ്റ് ക്രമക്കേടുകള്‍ നടന്നതിന്റെ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് വേള്‍ഡ് പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെ അടിത്തറ തന്നെ ഇളക്കുന്ന ഇത്തരം ദുഷ്ചെയ്തികള്‍ ജനങ്ങള്‍ക്ക് ഭരണഘടനയിലും സംവിധാനങ്ങളിലുമുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും ക്രമേണ അരാജകത്വത്തിലേക്കും ഏകാധിപത്യത്തിലേക്കും രാജ്യം നയിക്കപ്പെടുമെന്നും യോഗം ആശങ്കപ്പെട്ടു. ഇത്തരത്തിലുള്ള എല്ലാ നീക്കങ്ങളെയും ശക്തമായി പ്രതിരോധിക്കുകയും എതിര്‍ത്തു തോല്‍പ്പിക്കുകയും ചെയ്യേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും കടമയാണ്. അതിനു പ്രവാസി സമൂഹം അടക്കമുള്ള എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരണമെന്നു യോഗം ആഹ്വാനം ചെയ്തു.
അട്ടിമറി രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള സമരത്തിൽ രാജ്യത്തെ ജനാധിപത്യ ശക്തികൾക്കൊപ്പം ഏറ്റവും വലിയ പ്രവാസി സംഘടന എന്ന നിലയില്‍ കെ.എം.സി.സി കൈകോർക്കുമെന്നും യോഗം പ്രഖ്യാപിച്ചു. 32 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ പ്രസിഡനറ് കെ.പി മുഹമ്മദ് കുട്ടി(സൗദി അറേബ്യ) അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. പുത്തൂര്‍ റഹ്മാന്‍(യു.എ.ഇ)സ്വാഗതം പറഞ്ഞു. സംസ്ഥാന മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം നിർവഹിച്ചു. ട്രഷറർ യു.എ നസീർ(യു.എസ്.എ) ആമുഖ ഭാഷണം നടത്തി. വൈസ് പ്രസിഡന്‍റ് എസ്.എ.എം.ബഷീര്‍ വേള്‍ഡ് കെ.എം സി.സിയുടെ ഭാവി പരിപാടികള്‍ അനാവരണം ചെയ്യുന്ന വിഷന്‍ 2030 അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ യോഗം അഭിനന്ദനം അറിയിച്ചു. ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് റഈസ് അഹമ്മദ് ചർച്ച ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബ്ദുല്‍ഖാദര്‍ ചെങ്കള(സഊദി)നന്ദി പറഞ്ഞു. സെക്രട്ടറി ഷബീര്‍ കാലടി(സലാല) പ്രവേശനം നിയന്ത്രിച്ചു. വൈസ് പ്രസിഡന്‍റ് അബ്ദുല്ല ഫാറൂഖി(അബൂദബി) പ്രാർഥന നടത്തി. സി.വി.എം വാണിമേല്‍(ദുബൈ) പ്രമേയം അവതരിപ്പിച്ചു. കുഞ്ഞമ്മദ് പേരാമ്പ്ര(കുവൈത്ത്), അബ്ദുന്നാസര്‍ നാച്ചി(ഖത്തര്‍), ഡോ. മുഹമ്മദ് അലി കൂനാരി(ജര്‍മ്മനി), അസൈനാർ(ബഹ്‌റൈൻ) തുടങ്ങിയവർ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

