തെരഞ്ഞെടുപ്പ് ഫലം പ്രവാസികൾക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്നത് – യഹ്യ തളങ്കര
text_fieldsദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യു.ഡി.എഫ് വിജയാഘോഷം അമാന സ്പോർട്സ് ബേ ഓഡിറ്റോറിയത്തിൽ ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി യാഹ്യ തളങ്കര ഉദ്ഘാടനം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം പ്രവാസി മലയാളികൾക്കും പുതിയ പ്രതീക്ഷകളും ആത്മവിശ്വാസവും നൽകുന്നതാണെന്ന് ദുബൈ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി യഹ്യ തളങ്കര അഭിപ്രായപ്പെട്ടു.
ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിജയാഘോഷം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദീർഘകാലമായി കേരളത്തിന്‍റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചുവരുന്ന പ്രവാസി സമൂഹം, സംസ്ഥാന രാഷ്ട്രീയത്തിലെ മാറ്റങ്ങൾ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നവരാണ്.
പുതിയ സർക്കാർ രൂപവത്കരണത്തിനൊപ്പം വികസനപരമായ സമീപനങ്ങൾ ശക്തമാകുമെന്നും പ്രത്യേകിച്ച് പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ ഇടപെടലുകൾ ഉണ്ടാകുമെന്നുമാണ് പ്രവാസികളുടെ പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ കെ.എം.സി.സി കാസറഗോഡ് ജില്ലാ പ്രസിഡന്‍റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതം പറഞ്ഞു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര, യു.ഡി.എഫ് കൺവീനർ പുന്നക്കൽ മുഹമ്മദ് അലി, കെ.എം.സി.സി നേതാക്കളായ അബ്ദുള്ള ആറങ്ങാടി, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ ജില്ലാ ഭാരവാഹികളായ സലാം തട്ടാംചേരി, സി.എച്ച് നൂറുദ്ദീൻ, ഇസ്മായിൽ നാലാം വാതുക്കൽ കെ.പി അബ്ബാസ് കളനാട്, ഹസ്സൈനാർ ബിജന്തടുക്ക, സുബൈർ അബ്ദുള്ള, പി.പി റഫീഖ് പടന്ന ഹനീഫ ബാവ, ഫൈസൽ മൊഹ്സിൻ, ബഷീർ, സുബൈർ, സിദ്ദീഖ്, റഫീഖ്, ആസിഫ്, മണ്ഡലം ഭാരവാഹികളായ ഫൈസൽ, ഇബ്രാഹിം, റഫീഖ്, ഖാലിദ്, റാശിദ്, സൈഫുദ്ദീൻ, മൻസൂർ, നംഷാദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.ഡി. നൂറുദ്ദീൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

