ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഫുട്ബാള്‍ ടൂര്‍ണമെന്റ് 15ന്
text_fieldsശക്തി തിയറ്റേഴ്സ് നാലാമത് ഇ.കെ. നായനാര്‍ മെമ്മോറിയല്‍ റമദാന് ഫുട്ബാള്‍ ടൂര്‍ണമെന്റ് സംബന്ധിച്ച് സംഘാടകര്‍
വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുന്നു
അബൂദബി: ശക്തി തിയറ്റേഴ്സ് സംഘടിപ്പിക്കുന്ന നാലാമത് ഇ.കെ. നായനാര്‍ മെമ്മോറിയല്‍ 7 എ സൈഡ് റമദാന് ഫുട്ബാള്‍ ടൂര്‍ണമെന്റ് മാർച്ച് 15ന് നടക്കും. മുസഫ യൂനിവേഴ്സിറ്റി ഗ്രൗണ്ടില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും കേരള സ്പോർട്സ് കൗണ്‍സില്‍ അംഗവുമായ വി.കെ സനോജ്, ഇന്ത്യന്‍ ഫുട്ബാള്‍ താരം സി.കെ വിനീത് എന്നിവര്‍ ചേര്‍ന്ന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ യു.എ.ഇയിലെ 200 ഓളം കളിക്കാര്‍ മാറ്റുരക്കും. വൈകീട്ട് 8.30ന് രജിസ്ട്രേഷന് ആരംഭിക്കും. രണ്ടുമണിയോടെ നടക്കുന്ന അവാര്‍ഡ് വിതരണ ചടങ്ങോടെ ഈ പ്രാവശ്യത്തെ ഫുട്ബാള്‍ ഉത്സവം അവസാനിക്കും. പ്രവേശനം സൗജന്യമാണ്.
കേരള സോഷ്യല്‍ സെന്ററില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ശക്തി തിയറ്റേഴ്സ് അബൂദബി ആക്ടിങ് പ്രസിഡന്റ് അസീസ് ആനക്കര, സെക്രട്ടറി സിയാദ്, മീഡിയ സെക്രട്ടറി ഷാഫി വട്ടേക്കാട്, സ്പോര്‍ട്സ് സെക്രട്ടറി ഉബൈദ്, ടൂര്‍ണമെന്റ് കോഒാഡിനേറ്റര്‍ ഷെറിന് വിജയന്, അച്യുത് വേണുഗോപാല്‍, മാനേജര്‍, രാജീവ് മാഹി (ശക്തി ട്രഷറര്‍ )എന്നിവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.