നിഷേധങ്ങളിലൂടെയാണ് കേരളം വളർന്നത് --–കെ.സച്ചിദാനന്ദൻ
text_fieldsഷാർജ: നാം ഇന്ന് കാണുന്ന കേരളം വളർന്നത് നിരവധി സാമൂഹിക രാഷ്ട്രീയ നിഷേധങ്ങളിലൂടെയാണെന്നും അതിനായി പ്രവർത്തിച്ച സാമൂഹിക പരിഷ്ക്കർത്താക്കളെ കുറിച്ചുള്ള ഓർമ്മകൾ പ്രസക്തമായ കാലമാണിതെന്നും കവി സച്ചിദാനന്ദൻ. തെൻറ മതത്തിൽ മാത്രമല്ല മറ്റുള്ളവരുടെ മതത്തിലും നന്മ കണ്ട ആത്മീയത നമുക്ക് ഉണ്ടായിരുന്നു.എന്നാൽ ഇന്ന് ബോധപൂർവ്വം ആ രീതിയെ മാറ്റുകയാണ് ചിലർ. മനുഷ്യനെ ഒന്നിപ്പിക്കുന്ന ആത്മീയതക്ക് പകരം അവരെ ഭിന്നിപ്പിക്കുന്ന ഒന്നായി അത് മാറുകയാണ്. ഇ.കെ. ദിനേശെൻറ ‘രാഷ്ട്രീയ കേരളത്തിെൻറ പിൻ നടത്തങ്ങൾ’ പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകൻ എം.സി.എ.നാസർ ആദ്യ പ്രതി ഏറ്റുവാങ്ങി.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി.ജോൺസൺ, അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് അസി പുസ്തക പരിചയം നടത്തി.
അബ്ദുല്ല മല്ലിശേരി, പി.ശിവപ്രസാദ്, പുന്നക്കൻ മുഹമ്മദലി, അബുലൈസ്, ഉണ്ണി കുലുക്കലൂർ, രാജൻ കൊളാവിപ്പാലം, ഇ-.കെ. ദിനേശൻ എന്നിവർ സംസാരിച്ചു. അബ്ദു മനാഫ് സ്വാഗതവും, സുനിൽ രാജ് നന്ദിയും പറഞ്ഞു. കോഴിക്കോട് സി ഫോർ ആണ് പ്രസാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
