Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ​ പു​തു​വ​ഴി​ക​ളു​മാ​യി ‘എ​ജു ക​ഫെ’
cancel

ദു​ബൈ: സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പി​ന്നി​ട്ടാ​ൽ എ​ന്തു​പ​ഠി​ക്ക​ണം? എ​വി​ടെ പ​ഠി​ക്ക​ണം?. മി​ക്ക ര​ക്ഷി​താ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വ​ലി​യ ആ​ധി​ക​ളി​ലൊ​ന്നാ​ണി​ത്.

കോ​ഴ്​​സു​ക​ൾ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച്​ തി​ര​​ഞ്ഞെ​ടു​ത്താ​ലും മി​ക​ച്ച സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഏ​താ​ണെ​ന്ന ആ​ലോ​ച​ന മി​ക്ക​വ​രി​ലും ബാ​ക്കി​യാ​കും. ഈ ​ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ ഓ​രോ യൂ​നി​വേ​ഴ്​​സി​റ്റി​ക​ളെ കു​റി​ച്ചും പ്ര​ത്യേ​ക​മാ​യി പ​ഠി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും സാ​ധി​ക്ക​ണ​മെ​ന്നി​ല്ല. എ​ന്നാ​ൽ, വ്യ​ത്യ​സ്ത യൂ​നി​വേ​ഴ്​​സി​റ്റി​ക​ൾ ഒ​രേ വേ​ദി​യി​ൽ എ​ത്തി​യാ​ൽ പ​ല ഓ​പ്​​ഷ​നു​ക​ളി​ൽ യോ​ജി​ച്ച​ത്​ തി​ര​ഞ്ഞെ​ടു​ക്കാ​ൻ അ​വ​സ​ര​മൊ​രു​ങ്ങും. അ​ത്ത​ര​മൊ​രു വേ​ദി​യാ​ണ് ‘ഗ​ൾ​ഫ്​ മാ​ധ്യ​മം എ​ജു​ക​ഫെ’​യി​ലൂ​ടെ ദു​ബൈ​യി​ൽ ഒ​രു​ക്കു​ന്ന​ത്.

ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ർ മേ​ള​യാ​യ എ​ജു​ക​ഫെ ഒ​മ്പ​താം സീ​സ​ൺ ന​വം​ബ​ർ 15, 16 തീ​യ​തി​ക​ളി​ൽ ദു​ബൈ മു​ഹൈ​സി​ന ഇ​ത്തി​സ​ലാ​ത്ത്​ അ​ക്കാ​ദ​മി​യി​ലാ​ണ്​ അ​ര​ങ്ങേ​റു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും യൂ​നി​വേ​ഴ്​​സി​റ്റി​ക​ൾ, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, കോ​ള​ജു​ക​ൾ എ​ന്നി​ങ്ങ​നെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ 50ലേ​റെ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ത്ത​വ​ണ​ ‘എ​ജു​ക​ഫെ’​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു​ണ്ട്. അ​തോ​ടൊ​പ്പം വി​വി​ധ കോ​ഴ്​​സു​ക​ളെ​യും ജോ​ലി​സാ​ധ്യ​ത​ക​ളെ​യും കു​റി​ച്ചു​മെ​ല്ലാം വ്യ​ക്ത​മാ​ക്കു​ന്ന വി​വി​ധ സെ​ഷ​നു​ക​ളും അ​ര​ങ്ങേ​റും.

ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, ഗ​വേ​ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലേ​ക്കെ​ല്ലാം പ​ഠ​ന​ത്തി​ന്​ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ യൂ​നി​വേ​ഴ്​​സി​റ്റി പ്ര​തി​നി​ധി​ക​ളി​ൽ​നി​ന്ന്​ നേ​രി​ട്ട്​ മ​ന​സ്സി​ലാ​ക്കാ​ൻ സ്റ്റാ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ലൂ​ടെ സാ​ധി​ക്കും. വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്ക്​ അ​ഡ്​​മി​ഷ​ന്​ ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത, ഫീ​സ്, സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ചും മ​ന​സ്സി​ലാ​ക്കാം.

സ​യ​ൻ​സ്, ബി​സി​ന​സ്, എ​ൻ​ജി​നീ​യ​റി​ങ്, കോ​മേ​ഴ്​​സ്, ആ​ർ​ട്​​സ്​ വി​ഷ​യ​ങ്ങ​ളി​ലെ​ല്ലാം വി​വി​ധ കോ​ഴ്​​സു​ക​ൾ ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ത്തു​ന്നു​ണ്ട്. ഉ​പ​രി​പ​ഠ​ന​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് മേ​ള​യു​ടെ ഇ​ത്ത​വ​ണ​ത്തെ ഡി​സൈ​ൻ.

ന​വീ​ന​മാ​യ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, റോ​ബോ​ട്ടി​ക്സ്, സ്​​പേ​സ്​ സ​യ​ൻ​സ്​​ തു​ട​ങ്ങി​യ​വ​യി​ലേ​ക്ക്​ വ​ഴി തു​റ​ക്കു​ന്ന കോ​ഴ്​​സു​ക​ളും പ​രി​ച​യ​പ്പെ​ടാ​ന​വ​സ​ര​മു​ണ്ടാ​കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​ധ്യാ​​പ​​ക​​ർ​​ക്കും ര​​ക്ഷി​​താ​​ക്ക​​ൾ​​ക്കും എ​​ജു​​ക​​ഫെ​ വെ​ബ്​​സൈ​റ്റി​​ൽ(https://www.myeducafe.com/) ര​​ജി​​സ്റ്റ​​ർ ചെ​​യ്ത്​ പ​​ങ്കെ​ടു​ക്കാം.ര​​ജി​​സ്ട്രേ​​ഷ​​നും പ്ര​​വേ​​ശ​​ന​​വും സൗ​​ജ​​ന്യ​​മാ​​യി​രി​ക്കും. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്​ +971 504851700.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Higher EducationEju Cafe
News Summary - Eju Cafe with new ways of Higher Education
Next Story