Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​സ​ല്‍ഖൈ​മ​യി​ല്‍...

റാ​സ​ല്‍ഖൈ​മ​യി​ല്‍ ഈ​ദ്-​വി​ഷു-​ഈ​സ്റ്റ​ര്‍ പൊ​ലി​മ

text_fields
bookmark_border
റാ​സ​ല്‍ഖൈ​മ​യി​ല്‍ ഈ​ദ്-​വി​ഷു-​ഈ​സ്റ്റ​ര്‍ പൊ​ലി​മ
cancel
camera_alt

വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഈ​ദ്-​വി​ഷു-​ഈ​സ്റ്റ​ര്‍ പൊ​ലി​മ 2024’ ബ്രോ​ഷ​ര്‍ റാ​ക് ഇ​ന്ത്യ​ന്‍ അ​സോ. പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം പ്ര​കാ​ശ​നം ചെ​യ്യു​ന്നു

റാ​സ​ല്‍ഖൈ​മ: വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ റാ​ക് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഈ​ദ് ദി​ന​ത്തി​ല്‍ ‘ഈ​ദ്-​വി​ഷു-​ഈ​സ്റ്റ​ര്‍’ പൊ​ലി​മ 2024’ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു.

നാ​ട്ടി​ല്‍ നി​ന്നെ​ത്തു​ന്ന ക​ലാ​കാ​ര​ന്മാ​ര്‍ക്കൊ​പ്പം യു.​എ.​ഇ​യി​ലു​ള്ള പ്ര​തി​ഭ​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​വി​രു​ന്നും സാം​സ്കാ​രി​ക സ​ദ​സ്സും പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ല്‍ ന​ട​ക്കും. പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണാ​ര്‍ഥം ബ്രോ​ഷ​റി​ന്‍റെ പ്ര​കാ​ശ​നം റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം ഡ​ബ്ല്യു.​എം.​സി ചെ​യ​ര്‍മാ​ന്‍ ഡോ. ​റ​ജി ജേ​ക്ക​ബി​ന് ന​ല്‍കി നി​ര്‍വ​ഹി​ച്ചു.

കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ അ​ല്‍ദാ​ന, വൈ.​എം.​സി സെ​ക്ര​ട്ട​റി ആ​സാ​ദ്, അ​ജി സ​ക്ക​റി​യ, അ​നീ​സു​ദ്ദീ​ന്‍, ബി​നോ​യ്, സ​ലിം, അ​യൂ​ബ്, അ​നീ​ഷ്, ജി​ല്‍ജു, സു​നി​ല്‍, അ​ഷ്ക്ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഡ​ബ്ല്യു.​എം.​സി സെ​ക്ര​ട്ട​റി എ.​കെ. സേ​തു​നാ​ഥ്, വൈ​സ് ചെ​യ​ര്‍മാ​ന്‍ നാ​സ​ര്‍ അ​ല്‍മ​ഹ, ട്ര​ഷ​റ​ര്‍ കി​ഷോ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al khaimahEid-Visu-Easter celebration
News Summary - Eid-Visu-Easter celebration in Ras Al Khaimah
Next Story