ഈദുൽ ഇത്തിഹാദ്; സ്വാഗത സംഘം രൂപവത്കരിച്ചു
text_fieldsഫുജൈറ: യു.എ.ഇ 54ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഫുജൈറ കെ.എം.സി.സി സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷ പരിപാടികൾക്കായി സ്വാഗത സംഘം രൂപവത്കരിച്ചു. ഡിസംബർ രണ്ടിന് ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ വിവിധ സാമൂഹിക, സാംസ്കാരിക നേതാക്കളും കലാസംഘവും സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി ഫുജൈറ കെ.എം.സി.സിയുടെ പരിധിയിലുള്ള മുഴുവൻ ഏരിയ, ജില്ല, മണ്ഡലം ഭാരവാഹികളെ ഉൾപ്പെടുത്തി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു.
യോഗം സംസ്ഥാന കെ.എം.സി.സി പ്രസിഡന്റ് മുബാറക് കോക്കൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പരിപാടികളെ കുറിച്ച് വിശദീകരിച്ചു. സ്വാഗത സംഘം രക്ഷാധികാരികളായി ഡോ. പുത്തൂർ റഹ്മാൻ, വി.എം. സിറാജ്, പി.എ. ഹുസൈൻ ഹാജി എന്നിവരെ തെരഞ്ഞെടുത്തു. മുബാറക് കോക്കൂർ ആണ് ചെയർമാൻ. സംസ്ഥാന വൈസ് പ്രസിഡന്റുമാർ, ജില്ല, ഏരിയ പ്രസിഡന്റുമാർ എന്നിവർ വൈസ്ചെയർമാന്മാരാണ്. ജനറൽ കൺവീനറായി ടി.വി. സിദ്ദീഖിനെയും കൺവീനർമാരായി സംസ്ഥാന- ജില്ല- ഏരിയ സെക്രട്ടറിമാരെയും ട്രഷററായി സി.കെ അബൂബക്കറിനെയും തെരഞ്ഞെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

