Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഈ​ദു​ൽ ഇ​ത്തി​ഹാ​ദ്...

ഈ​ദു​ൽ ഇ​ത്തി​ഹാ​ദ് സോ​ക്ക​ർ ക​പ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Eid-ul-Ittihad Soccer Cup
cancel
camera_alt

ഈ​ദു​ൽ ഇ​ത്തി​ഹാ​ദ് സോ​ക്ക​ർ ക​പ്പ് ജേ​താ​ക്ക​ളാ​യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ടീം

അ​ജ്‌​മാ​ൻ: മെ​ട്രോ​പോ​ളി​റ്റ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ യു.​എ.​ഇ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ‘ഈ​ദു​ൽ ഇ​ത്തി​ഹാ​ദ് സോ​ക്ക​ർ ക​പ്പ് 2024’ എ​ന്ന പേ​രി​ൽ അ​ണ്ട​ർ 14 ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ ന​ട​ത്തി.

സ്കൂ​ൾ ഫു​ട്ബാ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ യു.​എ.​ഇ​യി​ലെ പ​തി​ന​ഞ്ചോ​ളം സ്കൂ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. മെ​ട്രോ​പോ​ളി​റ്റ​ൻ എ​ജു​ക്കേ​ഷ​ന​ൽ മാ​നേ​ജ്മെ​ന്‍റ്​ സി.​ഇ.​ഒ​യും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ. ​അ​ബ്ദു​ൽ മ​ജീ​ദ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ വൈ​സ് പ്ര​സി​ഡ​ന്‍റ്​ സു​രേ​ഷ്, കോ​സ്മോ​പോ​ളി​റ്റ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ലേ​ഖ, മെ​ട്രോ​പോ​ളി​റ്റ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ നാ​ൻ​സി പോ​ൾ, ശ​രീ​ഫ്, റ​സാ​ഖ്, ഷു​ക്കൂ​ർ, ലിം​ല സു​രേ​ഷ്, നെ​സി​യ, സു​ബു ത​ങ്ക​ച്ചി, ന​വാ​സ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഫൈ​ന​ലി​ൽ മെ​ട്രോ​പൊ​ളി​റ്റ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് സി​റ്റി പ്രൈ​വ​റ്റ് സ്കൂ​ൾ അ​ജ്മാ​നി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ചാ​മ്പ്യ​ന്മാ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsEid-ul-Ittihad Soccer Cup
News Summary - Eid-ul-Ittihad Soccer Cup
Next Story