ഷാർജ ഈദ് ഗാഹിൽ പെരുന്നാൾ, നമസ്കാരം 6.17ന്
text_fieldsഷാർജ: ഷാർജ മതകാര്യ വകുപ്പിന്റെ അനുമതിയോടുകൂടി ഷാർജ സ്പോർട്സ് ക്ലബ് ഫുട്ബാൾ മൈതാനിയിൽ നടക്കുന്ന മലയാളം ഈദ്ഗാഹിന് പ്രമുഖ പണ്ഡിതനും പ്രഭാഷകനും ഷാർജ മസ്ജിദുൽ അസീസിലെ ഖത്തീബുമായ ഹുസൈൻ സലഫി നേതൃത്വം നൽകും. പെരുന്നാൾ ദിവസം രാവിലെ കൃത്യം 6.17ന് നമസ്കാരം നിർവഹിക്കും. സ്ത്രീകൾക്ക് വിപുലമായ സൗകര്യം ഏർപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു. ഈദ്ഗാഹിന്റെ സുഗമമായ നടത്തിപ്പിന് അബ്ദുൽസലാം ആലപ്പുഴ ചെയർമാനും റഫീഖ് ഹംസ ജനറൽ കൺവീനറുമായ വിപുലമായ കമ്മിറ്റി രൂപവത്കരിച്ചു. കോഓഡിനേറ്റർമാരായി മുഹമ്മദ് മുണ്ടേരി, മുസ്തഫ കെ.എച്ച്, ശാഹുൽ ചെന്ത്രാപ്പിന്നി, സലിം ഗുരുവായൂർ, വളന്റിയർ വിഭാഗം റഷീദ് എമിറേറ്റ്സ്, മീഡിയ വിങ് ഷമീം ഇസ്മായിൽ, ഐ.ടി വിഭാഗം ഹബീബ് കാരാടൻ എന്നിവരെ വകുപ്പ് കൺവീനർമാരായും തെരഞ്ഞെടുത്തു. പബ്ലിസിറ്റി ഭാഗമായി ചെയർമാൻ അബ്ദുൽ സലാം ആലപ്പുഴ ഈദ് ഗാഹിന്റെ ബ്രോഷർ മായിൻകുട്ടിക്ക് നൽകി പ്രകാശനം ചെയ്തു. കൂടുതൽ വിവരങ്ങൾക്ക്: 0504546998/0504974230

