Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബലി പെരുന്നാൾ:...

ബലി പെരുന്നാൾ: സ്വകാര്യ മേഖലക്ക്​നാല് ദിവസം അവധി

text_fields
bookmark_border
ബലി പെരുന്നാൾ: സ്വകാര്യ മേഖലക്ക്​നാല് ദിവസം അവധി
cancel

അബൂദബി: യു.എ.ഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ബലി പെരുന്നാളിന്​ മാനവവിഭവശേഷി-സ്വദേശിവൽകരണ മന്ത്രാലയം നാല് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. മെയ് 26 ചൊവ്വാഴ്ച മുതൽ 29 വെള്ളിയാഴ്ച വരെയാണ്​ അവധി. ജൂൺ ഒന്നുമുതൽ സാധാരണ പ്രവൃത്തി സമയം പുനരാരംഭിക്കും. യു.എ.ഇയിലെ പൊതുമേഖലാ ജീവനക്കാർക്ക് അറഫാ ദിനവും ബലി പെരുന്നാളും പ്രമാണിച്ച്​ അഞ്ചു ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പൊതുമേഖലയിലെ ഈദ് അവധി മെയ് 25 മുതൽ 29 വരെയാണ്​. ഫെഡറൽ സർക്കാർ മേഖലകളിലെ ജോലി ജൂൺ ഒന്നിന്​ പുനരാരംഭിക്കും. യു.എ.ഇയിലെ വിദ്യാർഥികൾക്കും ജീവനക്കാർക്കും ഒമ്പത് ദിവസം വരെ നീളുന്ന ബലി പെരുന്നാൾ അവധി ലഭിക്കും. വിദ്യാലയങ്ങളിൽ ജൂൺ ഒന്നിന് ക്ലാസുകൾ പുനരാരംഭിക്കും. രാജ്യത്ത്​ മെയ്​ 27 ബുധനാഴ്ചയാണ്​ ബലി പെരുന്നാൾ. അറഫാ ദിനം മെയ് 26 ചൊവ്വാഴ്ചയായിരിക്കും. രാജ്യത്തുടനീളമുള്ള മാസപ്പിറവി നിരീക്ഷണ സമിതികൾ, വിദഗ്ധർ, അസ്ട്രോണമി കേന്ദ്രങ്ങൾ എന്നിവയിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, യു.എ.ഇയിൽ ഞായറാഴ്ച വൈകുന്നേരം ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി സ്ഥിരീകരിച്ചിരുന്നു. ഇതനുസരിച്ച്, മെയ് 18ന്​ ദുൽഹിജ്ജ മാസത്തിന്​ തുടക്കമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private sectorholidaysEid-ul-Adha
News Summary - Eid-ul-Adha: Four-day holiday for the private sector
Next Story