Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഈദ് സംഗമവും വിനോദയാത്രയും സംഘടിപ്പിച്ചു
text_fieldsbookmark_border
അബൂദബി: ഈദാഘോഷത്തിെൻറ ഭാഗമായി അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ (െഎ.െഎ.സി) ഈദ് സം ഗമവും വിനോദയാത്രയും സംഘടിപ്പിച്ചു. ഈദ് സംഗമത്തിൽ ഗാനമേള, ദഫ്മുട്ട്, ഒപ്പന, കോൽക്കളി, അറബിക് ഡാൻസ്, മിമിക്രി തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. െഎ.െഎ.സി പ്രസിഡൻറ് പി. ബാവഹാജി അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി ട്രഷറർ യു. അബ്ദുല്ല ഫാറൂഖി ഈദ് സന്ദേശം നൽകി. ജനറൽ സെക്രട്ടറി എം.പി.എം. റഷീദ് സ്വാഗതവും ഹംസ നടുവിൽ നന്ദിയും പറഞ്ഞു. കൾച്ചറൽ സെക്രട്ടറി റസാഖ് കെളോത്ത് പരിപാടി വിശദീകരിച്ചു. യു.എ.ഇയുടെ വടക്കൻ എമിറേറ്റുകളിലേക്ക് െഎ.െഎ.സി സംഘടിപ്പിച്ച വിനോദയാത്ര നവ്യാനുഭവമായി. പ്രസിഡൻറ് പി. ബാവഹാജി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഹംസ നടുവിൽ, ടി.കെ. അബ്ദുസ്സലാം, അബ്ദുല്ല നദ്വി, മൻസൂർ മൂപ്പൻ, ബി.സി. അബുബക്കർ, ഇസ്മായിൽ അഞ്ചില്ലത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
