ആഘോഷപ്പൊലിമ ബലി; ത്യാഗസ്മരണയിൽ പെരുന്നാൾ
text_fieldsഅബൂദബി: നാട്ടുകാരും ബന്ധുജനങ്ങളും പ്രളയദുരിതം അനുഭവിക്കുന്ന പശ്ചാത്തലത്തിൽ ആഘോഷപ്പൊലിമ ബലി നൽകി കേരളീയ പ്രവാസി വിശ്വാസികൾ ഇന്ന് പെരുന്നാൾ ദിനത്തിൽ. സഹജീവികളുടെ കണ്ണീരൊപ്പാൻ ഒത്തൊരുമയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവർ ദുരിതമൊഴിഞ്ഞ് സന്തോഷത്തിെൻറ നാളുകൾ തിരിച്ചുവരാൻ തക്ബീർ ധ്വനികളുയരുന്ന ഇൗ പ്രൗഢ പ്രഭാതത്തിൽ ഇരു കൈകളുമയർത്തി ദൈവത്തോട് പ്രാർഥിക്കും. ത്യാഗത്തിെൻറ പ്രതീകമായ പ്രവാചകൻ ഇബ്റാഹീമിെൻറ സ്മരണയിൽ അന്യർക്കു വേണ്ടി അധ്വാനവും സമ്പത്തും സമർപ്പിക്കാമെന്ന പ്രതിജ്ഞ പുതുക്കും.
രാവിലെ തന്നെ കുളിച്ചൊരുങ്ങി ആബാലവൃദ്ധം ജനങ്ങൾ പള്ളികളെയും മുസല്ലകളെയും ലക്ഷ്യമാക്കി നടക്കും. വഴിയോരങ്ങളിലും പള്ളികളിലും വിശ്വാസികൾ ഹസ്തദാനം ചെയ്തും ആലിംഗനം ചെയ്തും സൗഹൃദം പുതുക്കും. നമസ്കാരത്തിനും പെരുന്നാൾ ഖുതുബക്കും ശേഷം താമസയിടങ്ങൾ സന്ദർശിക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ഇൗദാശംസ കൈമാറും.
പെരുന്നാൾ നമസ്കാരത്തിനായി മസ്ജിദുകൾക്ക് പുറമെ നിരവധി മുസല്ലകളും രാജ്യത്ത് ഒരുക്കിയിട്ടുണ്ട്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അബൂദബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ പെരുന്നാൾ നമസ്കാരം നിർവഹിക്കും. ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി അൽ ബദീ മുസല്ലയിലാണ് ഇൗദ് നമസ്കാരം നടത്തുക. റാസൽഖൈമ ഭരണാധികാരി ശൈഖ് സഉൗദ് ബിൻ സഖർ ആൽ ഖാസിമി, കിരീടാവകാശി ൈഖെ് മുഹമ്മദ് ബിൻ സഉൗദ് ബിൻ സഖർ ആൽ ഖാസിമി എന്നിവർ ഖുസൂമിലെ ഇൗദ് ഗ്രാൻഡ് മുസല്ലയിൽ നമസ്കാരത്തിനെത്തും. ഉമ്മുൽ ഖുവൈൻ ഭരണാധികാരി ശൈഖ് സഉൗദ് ബിൻ ആൽ മുഅല്ലയും കിരീടാവകാശി ശൈഖ് റാശിദ് ബിൻ സഉൗദ് ആൽ മുഅല്ലയും ഉമ്മുൽ ഖുവൈനിലെ ൈഖെ് സായിദ് പള്ളിയിൽ ഇൗദ് നമസ്കാരം നിർവഹിക്കും.
അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുെഎമി, കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് ആൽ നുെഎമി എന്നിവർ ശൈഖ് റാശിദ് ബിൻ ഹുമൈദ് പള്ളിയിൽ നമസ്കരിക്കും. ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖി കിഴക്കൻ എമിറേറ്റിലെ ൈശഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ഇൗദ് പ്രാർഥനക്കെത്തും. ദഫ്റ മേഖല പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് അൽ ഫാറൂഖ് പള്ളിയിൽ പ്രാർഥന നടത്തും.
നമസ്കാരത്തിന് ശേഷം വിശ്വാസികൾ ബലികർമം നിർവഹിക്കും. എല്ലാ എമിറേറ്റുകളിലും ബലികർമത്തിനായി വിപുലമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
