ഇന്ന് ബലിപെരുന്നാള്‍; രണ്ട് ജുമുഅ ലഭിക്കുന്ന സന്തോഷത്തില്‍ വിശ്വാസികള്‍
text_fieldsഷാര്‍ജ: ബലി പെരുന്നാള്‍ വെള്ളിയാഴ്ച എത്തുന്നത് വിശ്വാസികള്‍ക്ക് ഇരട്ടി മധുരമായി. പെരുന്നാള്‍ നമസ്കാരത്തിന് ഈദ്ഗാഹുകളില് പോയി ദൈവത്തെ വാഴ്ത്തി നമസ്കാരം നിര്‍വഹിച്ച് പ്രസംഗം ശ്രവിച്ച് സുഹൃത്തുക്കളെ കാണാമെന്നതാണ് വലിയ സന്തോഷം. പലരും രണ്ട് പെരുന്നാള്‍ ദിനങ്ങളിലാണ് പരസ്പരം കാണുന്നത്. അതിന് വേദിയാകുന്നത് ഈദ്ഗാഹുകളാണ്.
കഫ്തീരിയ, ഗ്രോസറി പോലുള്ള അവധി തീരെ കിട്ടാത്ത സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഈദ്ഗാഹുകളിലെ സംഗമം കാത്തിരിക്കുന്നത്. പെരുന്നാള്‍ നമസ്കാരത്തിന് ശേഷമുള്ള പ്രസംഗത്തിന്‍െറ വിഷയം ‘സുകൃത സംഗമം ബലിപെരുന്നാള്‍‘ എന്നതാണ്. വെള്ളിയാഴ്ച ജുമുഅ പ്രസംഗത്തില്‍ പരമാര്‍ശിക്കുന്ന വിഷയം 'തക്ബീര്‍ കൊണ്ട് നാഥനെ വാഴ്ത്തുക' എന്നതാണ്. സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ഉദാത്ത ബന്ധമാണ് ഇതിെൻറ കാതല്‍.
വ്യാഴാഴ്ച തന്നെ അവധി കിട്ടിയത് വലിയ സന്തോഷവും സൗകര്യവും ആയതായി ഏറെ പേര് പറഞ്ഞു. അറഫാ നോമ്പ് എടുക്കാനും പെരുന്നാളിനുള്ള ഭക്ഷണ സാധനങ്ങള്‍ ശേഖരിക്കാനും ഏറെ സൗകര്യപ്പെട്ടു. സഹോദര മതസ്ഥരും ഏറെ സന്തോഷത്തിലാണ്. പെരുന്നാള്‍ വെള്ളിയാഴ്ച ആയത് കാരണം ഭക്ഷണം തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുത്ത് സ്നേഹത്തിെൻറ വലിയ പാഠങ്ങളാണ് സഹോദര മതസ്ഥര്‍ കാഴ്ച്ചവെക്കുന്നത്.
വ്യാഴാഴ്ച രാത്രിയും വിപണികള്‍ സജീവമായിരുന്നു. ഷാര്‍ജ നഗരസഭ കാലി ചന്തകള്‍ക്ക് 24 മണിക്കൂര്‍ പ്രവര്‍ത്തനാനുമതി നല്‍കിയത് വലിയ സൗകര്യമായതായി നിരവധി പേര് പറഞ്ഞു. ഷാര്‍ജ-^ദുബൈ ഹൈവേയില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് വ്യാഴാഴ്ച രാത്രിയില്‍ കാണാനായത്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലും ഇതായിരുന്നു അവസ്ഥ. ശക്തമായ പൊലീസ് നിരീക്ഷണം അപകടങ്ങള്‍ ഒഴിവാക്കി.
പെരുന്നാളും ഓണവും ഒത്തൊരുമിച്ച് എത്തിയതും വിപണികളെ സജീവമാക്കി. പൂക്കൾക്കൊപ്പം നാട്ടിലെ കാഴ്ച കുലകളെ ഓര്‍മിപ്പിച്ച് വിവിധ ഇനങ്ങളില്‍പ്പെട്ട നേന്ത്ര കുലകളും വിപണിയിലത്തെി. നീളമുള്ള മാണിതണ്ടുള്ള കുലകളും എത്തിയിട്ടുണ്ട്. കുതിരവാലി എന്നാണ് ഇവ അറിയപ്പെടുന്നത്. നാട്ടില്‍ ഏറെ ആവശ്യക്കാരുള്ളത് ഇത്തരം കുലകള്‍ക്കാണ്. കേരളത്തില്‍ നിന്ന് ചങ്ങാലികോടനും ആറ്റുനേന്ത്രയുമാണ് എത്തിയത്. ഒമാനിലെ സലാലയില്‍ നിന്ന് വന്ന കുലകളും ഇതിന് സാമ്യമുള്ളവ തന്നെയാണ്. ദുബൈ ഖിസൈസ് ജില്ലയിലെ കാലി ചന്തയോട് ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് വിപുലമായ സൗകര്യം ഇക്കുറിയും തയ്യാറാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
