റമദാെൻറ ൈചതന്യം ജീവിതത്തിലുടനീളം വെളിച്ചമാവണം –ഹുസൈൻ സലഫി
text_fieldsഷാർജ: വ്രത വിശുദ്ധി നൽകിയ ആത്്മീയചൈതന്യം ഉപയോഗപ്പെടുത്തി ധാർമികബോധവും മാനവികതയും മുറുകെ പിടിച്ചുള്ള ഒരു ഭാവിജീവിതം സാധ്യമാക്കാൻ സന്നദ്ധമാകണമെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഷാർജ മസ്ജിദ് അൽ അസീസ് ഖത്തീബുമായ ഹുസൈൻ സലഫി പറഞ്ഞു.
ഷാർജ അൽശാബ് വില്ലേജ് സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന ഈദ്ഗാഹിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവഹിതമാണ് ആത്്മസുഖത്തേക്കാൾ പ്രധാനമെന്നും ത്യാഗമാണ്ദൈവപ്രീതിയിലേക്കുള്ള മാർഗ്ഗമെന്നും റമദാൻ വിശ്വാസികളെ ബോധ്യപ്പെടുത്തി. നന്മയുടെ വഴിയിൽ സമർപ്പണ ചിന്തയോടെ ദിനരാത്രങ്ങളെ ഉപയോഗപ്പെടുത്തിയ വിശ്വാസികൾ ലഭ്യമായ പുതിയകരുത്തും ഉന്മേഷവും തനിക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന ക്രിയാത്്മകമായ പുതുജീവിതത്തിലേക്കുള്ള നിക്ഷേപമാക്കി മാറ്റണം.
ധർമ്മനിഷ്ഠമായ ജീവിതം നയിക്കുന്നതോടൊപ്പം സമൂഹത്തിൽ പാർശ്വവൽക്കിരക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനവും ക്ഷേമവും വിശ്വാസി സമൂഹത്തിെൻറ ബാധ്യതയാണെന്ന കാര്യം മറക്കരുത് . യുദ്ധക്കെടുതിയും പ്രകൃതിദുരന്തങ്ങളും മൂലം വിവിധ ദുരിതപ്പെടുന്നവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുവാനും പ്രാർത്ഥിക്കാനും ഈ അവസരം ഉപയോഗപ്പെടുത്ത ണമെന്നുംഅദ്ദേഹം ഉണർത്തി. ഷാർജമതകാര്യവകുപ്പിെൻറ മേൽനോട്ടത്തിൽ മലയാളികൾക്കായി സംഘടിപ്പിക്കപ്പെട്ട ഈദ് ഗാഹിൽ സ്ത്രീകളും പുരുഷൻമാരുമടക്കം ആയിരക്കണക്കിന് പേർ പങ്കെടുത്തു.
റഫീഖ്ഹംസ, അബ്്ദുൽ റഷീദ്, മുഹമ്മദ് കണ്ണൂർ, സി.എ അസ്ലം തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ ഈദ് ഗാഹിെൻറ സുഗമമായ സംഘടാനത്തിന് തുണയായി. സ്ത്രീകൾക്ക്വേണ്ടിയുളള പ്രത്യേകസൗകര്യങ്ങളും അതിവിപുലമായ പാർക്കിംഗ്സംവിധാനവും ഇത്തവണ കൂടുതൽ ആളുകൾക്ക്സൗകര്യപ്രദമായവിധം പങ്കെടുക്കാൻ സഹായകമായിത്തീർന്നു എന്ന്സംഘാടകർ അറിയിച്ചു. പരസ്പരംസ്നേഹാശംസകൾ കൈമാറിയും ഹസ്തദാനം നടത്തിയും ഈദ് ഗാഹിലെത്തിയവർ നിറഞ്ഞ സന്തോഷത്തോടെ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
